കാഞ്ഞങ്ങാട്: മകളുടെ ഭര്‍ത്താവിനെ ആയുധവുമായി വഴിയില്‍ കാത്തിരുന്ന് അടിച്ചുകൊല്ലാന്‍ ശ്രമിച്ച കാഞ്ഞങ്ങാട് നഗരസഭാ വൈസ് ചെയര്‍മാന്‍ പടന്നക്കാട് ബില്‍ടെക് ഹൗസില്‍ ബില്‍ടെക് അബ്ദുള്ളക്കെതിരെ ഹോസ്ദുര്‍ഗ് പോലീസ് വധശ്രമത്തിന് കേസെടുത്തു. ബില്‍ടെക്കിന്റെ മകളുടെ ഭര്‍ത്താവ് അജാനൂര്‍ കൊളവയലിലെ ഷാഹുല്‍ഹമീദ്(33)ന്റെ പരാതിയിലാണ് ബില്‍ടെക്കിനെതിരെ വധശ്രമം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തി പോലീസ് കേസെടുത്തത്.
ഇന്റീരിയല്‍ ഡിസൈനറായ ഷാഹുല്‍ഹമീദിന് നേരെ കഴിഞ്ഞ ദിവസം വൈകുന്നേരമാണ് അക്രമണം ഉണ്ടായത്. കണിച്ചിറയില്‍ മുത്തപ്പന്‍ അലുമിനിയം ഫാബ്രിക്കേഷനില്‍ കിച്ചണ്‍ ക്യാമ്പിനറ്റിന്റെ ജോലി ചെയ്യുന്ന സ്ഥലത്ത് നിന്ന് കരുവളം റോഡ് വഴി വീട്ടിലേക്ക് മടങ്ങുന്നതിനിടയില്‍ കരുവളം അങ്കണ്‍വാടിക്ക് സമീപം വെച്ചാണ് അക്രമം ഉണ്ടായത്.
ഭാര്യാപിതാവിനെ കണ്ടപ്പോള്‍ ബൈക്ക് തൊട്ടടുത്തുള്ള സൂപ്പര്‍മാര്‍ക്കറ്റിന് സമീപം ഒതുക്കിനിര്‍ത്തി മടങ്ങാന്‍ ശ്രമിച്ചപ്പോള്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നും കൈവശപ്പെടുത്തിയ ഗാര്‍ഡന്‍ ഫോര്‍ക്കുമായി തന്റെ നേര്‍ക്ക് പാഞ്ഞടുത്ത് ക്രൂരമായി അക്രമിക്കുകയായിരുന്നുവെന്നും സഹായത്തിന് ബില്‍ടെക്കിന്റെ മരുമക്കളായ വസീം, ഹാരീസ്, മുസ്താഖ് എന്നിവര്‍ ഉള്‍പ്പെടെ ഉണ്ടായിരുന്നതായും ഷാഹുല്‍ഹമീദ് പരാതിയില്‍ പറഞ്ഞു.
ഗാര്‍ഡന്‍ ഫോര്‍ക്കിന്റെ അടിയേറ്റ് കൈ, കഴുത്ത്, നെഞ്ച്, തോള്‍, കൈകാല്‍മുട്ടുകള്‍ എന്നിവിടങ്ങളില്‍ പരിക്കേറ്റ ഷാഹുല്‍ഹമീദിനെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഭാര്യ ഫര്‍ഹാനയോടൊപ്പം താമസിക്കുന്ന മകളെ കാണണമെന്ന് ആവശ്യപ്പെട്ടതാണ് തനിക്ക് നേരെ അക്രമണം നടത്താന്‍ കാരണമെന്നും ഇതിന് മുമ്പും തന്നെ ഭാര്യാപിതാവ് വധിക്കാന്‍ ശ്രമിച്ചതിന് ഹോസ്ദുര്‍ഗ് പോലീസില്‍ കേസ് നിലനില്‍ക്കുന്നുണ്ടെന്നും ഷാഹുല്‍ഹമീദ് പോലീസില്‍ നല്‍കിയ മൊഴിയില്‍ പറഞ്ഞു.
അതേസമയം കരുവളത്തുവെച്ച് മകളുടെ മുന്‍ ഭര്‍ത്താവ് തന്നെ വഴിയില്‍ തടഞ്ഞുനിര്‍ത്തി തന്നെ അക്രമിച്ചെന്നും പിടിച്ചുതള്ളി ആയുധംകൊണ്ട് കുത്തി മൂക്കിനും വലതുകൈക്കും പരിക്കേല്‍പ്പിച്ചതായും ബില്‍ടെക് ഹോസ്ദുര്‍ഗ് പോലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു.ഷാഹുല്‍ഹമീദിനെതിരെയും പോലീസ് കേസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക