തിരുവനന്തപുരം: കേരളീയത്തിനായി ശക്തമായ സുരക്ഷാക്രമീകരണങ്ങളാണ് തിരുവനന്തപുരം സിറ്റി പൊലീസ് ഒരുക്കിയിരിക്കുന്നത്.സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി 40 വേദികള്‍ ഉള്‍പ്പെടുന്ന മേഖലകളെ നാലുസോണുകളായും 12 ഡിവിഷനുകളായും 70 സെക്ടറുകളുമായി തിരിച്ച് പഴുതടച്ചുള്ള സുരക്ഷാക്രമീകരണം സജ്ജമാക്കി.
സുരക്ഷയുടെ മേല്‍നോട്ടത്തിനായി 19 എ.സി.പി/ഡിവൈ.എസ്.പിമാരും 25 ഇന്‍സ്പെക്ടര്‍മാര്‍,200 എസ്.ഐ./എ.എസ്.ഐ. ആയിരത്തിലധികം പൊലീസ് ഉദ്യോഗസ്ഥര്‍,250നു മുകളില്‍ വനിതാ ബറ്റാലിയനില്‍ നിന്നുള്ള പൊലീസ് ഉദ്യോഗസ്ഥരെയും ഇതിനു പുറമേ 300 വോളണ്ടിയര്‍മാര്‍ എന്നിവരെയും ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുണ്ട്.
പ്രധാന വേദികളില്‍ ആരോഗ്യവകുപ്പിന്റെയും അഗ്നിശമന സേനയുടെയും സേവനം ലഭ്യമാക്കും. ആംബുലന്‍സ് അടക്കമുള്ള സേവനം ഉറപ്പാക്കും. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രത്യേക സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി തിരക്കേറിയ സ്ഥലങ്ങളില്‍ പൊലീസിന്റെയും സിറ്റി ഷാഡോ ടീമിന്റെയും നിരന്തരമായ നിരീക്ഷണവും ശക്തമാക്കും.തിരക്ക് അനുഭവപ്പെടാന്‍ സാധ്യതയുള്ള റോഡുകള്‍-ഇടറോഡുകള്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ നിശ്ചിത ഇടവേളകളില്‍ പട്രോളിംഗ് ശക്തമാക്കും.കൂടുതല്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ച് സുരക്ഷാ സംവിധാനം ശക്തമാക്കും.
രണ്ടു സ്പെഷ്യല്‍ പൊലീസ് കണ്‍ട്രോള്‍ റൂം കനകക്കുന്നിലും പുത്തരികണ്ടത്തും സജ്ജമാക്കും. പത്ത് എയ്ഡ് പോസ്റ്റ്,സബ് കണ്‍ട്രോള്‍ റും കേരളീയം വേദി കേന്ദ്രീകരിച്ചുകൊണ്ട് തയാറാക്കി. സിറ്റിയിലെ ട്രാഫിക് തത്സമയം നിരീക്ഷിക്കുന്നതിന് വയര്‍ലെസ്,ക്യാമറ,ഇന്റര്‍നെറ്റ്, ലൈവ് അപ്ഡേറ്റ് എന്നിവ പ്രയോജനപ്പെടുത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: