എട്ട് പതിറ്റാണ്ടായി സംഘവും രാഷ്‌ട്രവും ജീവിതത്തിന്റെ ശ്വാസനിശ്വാസങ്ങളില്‍ നിറച്ച ഒരു കര്‍മ്മയോഗി വിടവാങ്ങുന്നു.
ഭാരതീയമായതെല്ലാം കേരളത്തില്‍ നിന്ന് തുടച്ചുനീക്കാന്‍ കമ്മ്യൂണിസ്റ്റുകള്‍ ചിന്തയുടെ മണ്ഡലത്തില്‍ നുണ കൊണ്ട് ഇരുട്ട് പടര്‍ത്തിയ അതേ കാലത്ത് ആദര്‍ശത്തിന്റെ വെളിച്ചം ആയിരങ്ങളില്‍ നിറച്ച് സനാതന ദേശീയതയെ ജീവിതത്തിലുറപ്പിച്ച സംഘഋഷിയുടെ വിടവാങ്ങല്‍. ടിഡി ക്ഷേത്രത്തിലെ കളിമുറ്റത്തുനിന്നാണ് സംഘാദര്‍ശത്തിന്റെ കൊടിയുമായി അദ്ദേഹം ദേശാന്തരങ്ങള്‍ സഞ്ചരിച്ചത്.
പതിമൂന്നാം വയസില്‍ തുടങ്ങിയതാണ് സംഘജീവിതം.അഞ്ചു ഭൂഖണ്ഡങ്ങളില്‍ സഞ്ചരിച്ചു. ഗുരുജി ഗോള്‍വല്‍ക്കര്‍, മധുകര്‍ ദത്താത്രേയ ദേവറസ്, പ്രൊഫ. രാജേന്ദ്ര സിങ്, കെ.എസ്. സുദര്‍ശന്‍, ഡോ.മോഹന്‍ ഭാഗവത് എന്നീ അഞ്ച് സര്‍സംഘചാലകര്‍ക്കൊപ്പം പ്രവര്‍ത്തിച്ചു.
സംസ്‌കൃതം, കൊങ്കിണി, മലയാളം, ഹിന്ദി, മറാത്തി, തമിഴ്, ഇംഗ്ലീഷ് ഭാഷകളിലായി അമ്പതോളം ഗ്രന്ഥങ്ങള്‍ രചിച്ചു. ഗുജറാത്തി, ബംഗാളി, അസമിയ ഭാഷകളിലും പ്രാവീണ്യം. 12 വാല്യങ്ങളിലായി പുറത്തിറങ്ങിയ ശ്രീഗുരുജിയുടെ ‘ഗുരുജി സമഗ്ര’ എന്ന സമ്പൂര്‍ണ കൃതികള്‍ എഡിറ്റ് ചെയ്തു.
പ്രധാന രചനകള്‍
വിചാര സരണി, സംഘകാര്യ പദ്ധതികളുടെ വികാസം, ഡോ. ഹെഡ്‌ഗേവാര്‍ സംഭവങ്ങളിലൂടെ, സംഘശില്‍പിയുടെ കരവിരുത്, വാല്മീകി രാമായണം ഒരു പഠനം, വന്ദേമാതരത്തിന്റെ കഥ, വിഷ്ണു സഹസ്രനാമം(വ്യാഖ്യാനം), ഭഗവത് ഗീത നിഘണ്ടു, ശ്രീ ഗുരുജി സാഹിത്യ സര്‍വ്വസ്വം, ഡോക്ടര്‍ജിയുടെ കത്തുകള്‍, വന്ദേമാതരത്തിന്റെ കഥ, വോള്‍ഗയില്‍ നിന്ന് ഗംഗയിലേക്ക്, ശ്രീ നൃസിഹസ്തുതി, അന്നത്തെ ഭാരതവും ഇന്നത്തെ ഇന്ത്യയും, രാമായണത്തിലെ സുഭാഷിതങ്ങള്‍, വാല്മീകി രാമായണം-അരുളും പൊരുളും, ഭാരത സ്ത്രീയുടെ ഇന്നലെകള്‍, ഗുരുജി ഗോള്‍വല്‍ക്കര്‍( ജീവചരിത്രം), കേശവസംഘ നിര്‍മാത(തര്‍ജമ), ഒളിവിലെ തെളിനാളങ്ങള്‍, രാഷ്‌ട്രചിന്തനം വേദങ്ങളില്‍, ഇനി ഞാന്‍ ഉണരട്ടെ, നന്‍മൊഴി തേന്‍ മൊഴി, രാഷ്‌ട്രവും സംസ്‌കാരവും, അമ്മയുടെ കാല്‍ക്കല്‍, മരണത്തെ വെല്ലുവിളിച്ചവര്‍, സ്മരണാഞ്ജലി, ഭാരത രാഷ്‌ട്രത്വത്തിന്റെ അനന്തപ്രവാഹം, ശ്രീഭദ്രകാളീ ചരിതം, ഗോവയിലെ മതം മാറ്റം-കഥയും വ്യഥയും, മാറ്റുവിന്‍ ചട്ടങ്ങളെ, ആര്‍.ഹരി-രചനാ സമാഹാരം, മഹാഭാരതം-പറയപ്പെടാത്ത നേരുകള്‍, വ്യാസഭാരതത്തിലെ ശ്രീകൃഷ്ണന്‍, വ്യാസഭാരതത്തിലെ കര്‍ണന്‍, വ്യാസഭാരതത്തിലെ നാരദര്‍, വ്യാസഭാരതത്തിലെ വിദുരര്‍, വ്യാസഭാരതത്തിലെ ദ്രൗപദി, വ്യാസഭാരതത്തിലെ യുധിഷ്ഠിരന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: