Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Special Article

സംഘഭരിതജീവിതം

ഹരിയേട്ടന്‍ ഇതൊക്കെയായിരുന്നു. ആര്‍എസ്എസ് പ്രവര്‍ത്തനം കേരളത്തില്‍ ആരംഭിച്ച ആദ്യകാലഘട്ടം മുതല്‍ സ്വയംസേവകനാകാന്‍ ഭാഗ്യമുണ്ടായ ആളാണ് അദ്ദേഹം.

എസ്. സേതുമാധവന്‍ by എസ്. സേതുമാധവന്‍
Oct 30, 2023, 05:46 pm IST
in Special Article
ആര്‍. ഹരിയേട്ടനില്‍ നിന്നും എസ്. സേതുമാധവന്‍ അനുഗ്രഹം തേടുന്നു

ആര്‍. ഹരിയേട്ടനില്‍ നിന്നും എസ്. സേതുമാധവന്‍ അനുഗ്രഹം തേടുന്നു

തീര്‍ച്ചയും മൂര്‍ച്ചയുള്ള സംഘടനാകുശലതയുടെ പേരായിരുന്നു ഹരിയേട്ടന്‍. അക്ഷരാര്‍ത്ഥത്തില്‍ വിട്ടുവീഴ്ചയില്ലാത്ത സംഘാടകന്‍. തമാശകളിലൂടെ വലിയ സംഘടനാതത്വങ്ങള്‍ അവതരിപ്പിക്കുന്നതില്‍ അസാമാന്യമായ വൈദഗ്ധ്യം, അതിശയിപ്പിക്കുന്ന ഓര്‍മ്മശക്തി, ഏത് പ്രതിസന്ധിയിലും സംഘാദര്‍ശത്തെ മുറുകെപ്പിടിച്ച് ദിശ കാട്ടുന്ന ജ്യേഷ്ഠ പ്രചാരകന്‍… ഹരിയേട്ടന്‍ ഇതൊക്കെയായിരുന്നു. ആര്‍എസ്എസ് പ്രവര്‍ത്തനം കേരളത്തില്‍ ആരംഭിച്ച ആദ്യകാലഘട്ടം മുതല്‍ സ്വയംസേവകനാകാന്‍ ഭാഗ്യമുണ്ടായ ആളാണ് അദ്ദേഹം.

48ല്‍ ഗാന്ധിവധം ആരോപിച്ച് ആര്‍എസ്എസിനെ നിരോധിച്ചപ്പോള്‍ അദ്ദേഹം ബിഎസ്‌സി വിദ്യാര്‍ത്ഥിയായിരുന്നു. നിരോധനത്തിനെതിരെ സത്യഗ്രഹമനുഷ്ഠിച്ച് ജയിലില്‍ പോയി മടങ്ങിവന്നപ്പോള്‍ തുടര്‍ന്ന് പഠിക്കാന്‍ കോളജ് അധികൃതര്‍ അനുവദിച്ചില്ല. പിന്നെ ചരിത്രത്തിലും രാഷ്‌ട്രതന്ത്രത്തിലും ബിഎ എടുത്തു, പ്രത്യേകമായി സംസ്‌കൃതവും പഠിച്ചു. തിരിച്ചടികളെ അവസരമാക്കുന്നതിന്റെ ശീലം അദ്ദേഹത്തില്‍ ആ കാലം തന്നെ പ്രകടമാണ്.

1951ല്‍ പ്രചാരകനായി. ആലുവ, തൃശ്ശൂര്‍ മേഖലയില്‍ പ്രവര്‍ത്തിച്ചതിന് ശേഷം പാലക്കാട് 1957ലാണ് ഹരിയേട്ടന്‍ എത്തുന്നത്. കല്പാത്തി രഥോത്സവ കാലത്തെ ഒരു അനുഭവമുണ്ട്. രഥോത്സവത്തില്‍ പങ്കെടുക്കാന്‍ സ്വയംസേവകര്‍ക്ക് ആഗ്രഹം. വൈകിട്ട് നടക്കേണ്ട ശാഖ അന്ന് രാവിലെയാക്കിക്കോട്ടെ എന്ന് ഞങ്ങള്‍ ഹരിയേട്ടനോട് ചോദിച്ചു.

‘അത് സൗകര്യസേവാസംഘം, ഇത് രാഷ്‌ട്രീയ സ്വയംസേവകസംഘം’ എന്നായിരുന്നു മറുപടി. പിന്നെന്ത് ചെയ്യാന്‍? ഞങ്ങള്‍ എത്തിയ മൂന്ന് നാലുപേരുമായി വൈകിട്ട് തന്നെ ശാഖയെടുത്തു. ഹരിയേട്ടനും അന്ന് ശാഖയിലെത്തി. ശാഖയ്‌ക്കുശേഷം എല്ലാവരെയും കൂട്ടി അദ്ദേഹം തന്നെ രഥോത്സവത്തിന് പോയി. ശാഖയുടെ സ്വഭാവത്തെക്കുറിച്ചുള്ള നല്ല പാഠമായിരുന്നു അത്.
മാധവ്ജിയുടെ അനുജനും മറ്റും പാലക്കാട് ഐടിഐയില്‍ പഠിക്കുകയായിരുന്നു.

ഹരിയേട്ടനും ചില സ്വയംസേവകരും ചേര്‍ന്ന് അവരെ കാണാന്‍ ഐടിഐ കാമ്പസില്‍ പോയി. അവിടെ സ്റ്റീഫന്‍ എന്ന് പേരുള്ള ഒരു വിദ്യാര്‍ത്ഥിയുടെ നേതൃത്വത്തില്‍ ചിലര്‍ കൂടിനിന്ന് കളിയാക്കി. രാഷ്‌ട്രീയ ഷേവിങ് സെറ്റ് എന്നായിരുന്നു പരിഹാസം. ഒന്നും മിണ്ടാതെ മടങ്ങി. സ്റ്റീഫനെ തേടി പ്രവര്‍ത്തകര്‍ പോയി.

ഒടുവില്‍ അയാള്‍ ഹരിയേട്ടനെ വന്നുകണ്ടു. രാഷ്‌ട്രീയ സ്വയംസേവക സംഘം എന്ന് അച്ചടിച്ച ഒരു കടലാസ് ഹരിയേട്ടന്‍ സ്റ്റീഫന്റെ കൈയില്‍ കൊടുത്തു. പതിനഞ്ച് തവണ അക്ഷരം തെറ്റാതെ അത് വായിച്ച് പഠിക്കാന്‍ പറഞ്ഞു. അറിയാത്ത ഫുള്‍ഫോം പഠിച്ച് അറിയണമെന്ന് പറഞ്ഞ് അയാളെ മടക്കി, പ്രശ്‌നങ്ങളോട് ഓരോന്നിനോടും അതാതിന് അനുസരിച്ചുള്ള പ്രതിവിധി ഹരിയേട്ടന്റെ പക്കലുണ്ടായിരുന്നു.

1966ല്‍ രണ്ടായിരത്തോളം പ്രവര്‍ത്തകര്‍ പങ്കെടുത്ത പ്രാന്തശിബിരം കോഴിക്കോട് നടക്കുമ്പോള്‍ ഹരിയേട്ടനായിരുന്നു അവിടെ വിഭാഗ് പ്രചാരക്. ആ ശിബിരത്തിന്റെ സംഘാടന വ്യവസ്ഥ പൂര്‍ണമായും നിര്‍വഹിച്ചത് അദ്ദേഹമാണ്. തൊട്ടടുത്ത വര്‍ഷം ഭാരതീയ ജനസംഘത്തിന്റെ ദേശീയസമ്മേളനത്തിന് കോഴിക്കോട് വേദിയായപ്പോഴും ഹരിയേട്ടന്‍ തന്നെയായിരുന്നു വ്യവസ്ഥയുടെ ചുക്കാന്‍. അന്നത്തെ സര്‍ക്കാര്‍, സമ്മേളനത്തിന് റേഷന്‍ അനുവദിക്കേണ്ട എന്ന് തീരുമാനിച്ചതിനെ ഹരിയേട്ടന്‍ മറികടന്നത് എല്ലാ വീടുകളില്‍ നിന്നും വിഭവങ്ങള്‍ എത്തിച്ചാണ്. അതുകണ്ട് അമ്പരന്നുപോയ സര്‍ക്കാരിന് തീരുമാനത്തില്‍ നിന്ന് പിന്‍തിരിയേണ്ടിവന്നത് ചരിത്രം.

പിന്നീട് പാലക്കാട് വ്യാസവിദ്യാപീഠം സ്ഥാപിച്ചപ്പോള്‍ അതിന്റെ നിര്‍മ്മാണത്തിന് സാമ്പത്തികസമാഹരണമടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കിയതും അദ്ദേഹമാണ്. ആയിരം രൂപ വച്ച് ഓരോ ആളില്‍ നിന്ന് കടം വാങ്ങി. എല്ലാം കഴിഞ്ഞപ്പോള്‍ കടം വാങ്ങിയ പണം തിരികെ നല്കണമല്ലോ. ഓരോരുത്തരെയും നേരില്‍ കണ്ടു. സംസാരിച്ചു. പണം തന്നവര്‍ ഏതാണ്ടെല്ലാം തന്നെ കടമായി തന്നത് സംഭാവനയായി പരിഗണിച്ചാല്‍ മതിയെന്ന് പറഞ്ഞു.

1975ല്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച കാലത്ത് ഹരിയേട്ടന്റെ പ്രവര്‍ത്തനകേന്ദ്രം എറണാകുളമായിരുന്നു. ഒളിവിലായിരുന്നെങ്കിലും അദ്ദേഹം സാധാരണപോലെ പ്രവര്‍ത്തിച്ചു. പൊതുജനങ്ങളുടെയിടയില്‍ കുരുക്ഷേത്രമായും പ്രവര്‍ത്തകര്‍ക്കിടയില്‍ സുദര്‍ശനമായും പ്രചരിച്ച സാഹിത്യങ്ങളുടെ പിന്നില്‍ ഹരിയേട്ടനായിരുന്നു. എന്ത് പ്രചരിപ്പിക്കണം എന്ന് മാത്രമല്ല, എങ്ങനെ പ്രചരിപ്പിക്കണം എന്നുവരെ അദ്ദേഹം വ്യവസ്ഥ ചെയ്തു. ജയിലില്‍ നിന്നുള്ള അദ്വാനിജിയുടെയും മറ്റും കത്തുകള്‍, ലേഖനങ്ങള്‍ എല്ലാ ജനങ്ങള്‍ക്കിടയില്‍ പ്രചരിച്ചു.

എ.കെ. ഗോപാലന്‍ അടിയന്തരാവസ്ഥയ്‌ക്കെതിരെ നടത്തിയ പ്രസംഗം മാര്‍ക്‌സിസ്റ്റുകാര്‍ പോലും വായിച്ചത് കുരുക്ഷേത്രത്തിലൂടെയായിരുന്നു. തീയറ്ററുകളിലും ബസ് സ്റ്റാന്‍ഡുകളിലും ആളുകൂടുന്ന ഇടങ്ങളിലൊക്കെ സര്‍ക്കാരിനെ പരിഭ്രാന്തിയിലാക്കി ഇവ തുടര്‍ച്ചയായി പ്രചരിച്ചുകൊണ്ടിരുന്നു. ജയിലില്‍ പോയവരുടെ കുടുംബങ്ങളുടെ സാഹചര്യം, സാമ്പത്തികമായ ബുദ്ധിമുട്ടുകള്‍ എന്നിവയൊക്കെ അദ്ദേഹത്തിന്റെ അന്വേഷണത്തിലുണ്ടാകുമായിരുന്നു. എല്ലായിടത്തും സമൂഹത്തിലെ പ്രമുഖരുമായി ഹരിയേട്ടന്‍ ബന്ധങ്ങള്‍ സൃഷ്ടിച്ചു. പുത്തേഴത്ത് രാമന്‍ മേനോന്‍, ബാരിസ്റ്റര്‍ നാരായണ മേനോന്‍, അഡ്വ. ഈച്ചരമേനോന്‍ തുടങ്ങി നിരവധി പേര്‍…

അസാമാന്യമായ ഓര്‍മ്മശക്തിയാണ് ഹരിയേട്ടന്. അഖില ഭാരതീയ ബൗദ്ധിക് പ്രമുഖായിരിക്കെ വിശ്വവിഭാഗിന്റെ പ്രഭാരി എന്ന നിലയിലും അദ്ദേഹം പ്രവര്‍ത്തിച്ചു. ആ കാലത്താണ് നേപ്പാളിലെ യാത്രയ്‌ക്കിടെ വാഹനാപകടത്തില്‍ അദ്ദേഹത്തിന് പരിക്കേറ്റത്. അതിന്റെ ഫലമെന്നോണം 2004ല്‍ അദ്ദേഹത്തിന്റെ ഓര്‍മ്മ പാടെ മറഞ്ഞു. നാലഞ്ച് ഭാഷകള്‍ കൈകാര്യം ചെയ്യുമായിരുന്ന ഹരിയേട്ടന്‍ അതും മറന്നു. നിത്യേന ചൊല്ലുമായിരുന്ന നരസിംഹസ്തുതി പോലും മറന്നു. അന്നാണ് അദ്ദേഹത്തെ കണ്ണുനിറഞ്ഞുകണ്ട അനുഭവം എനിക്കുള്ളത്. പക്ഷേ ആരെയും അതിശയിപ്പിക്കും വിധം ഹരിയേട്ടന്‍ തിരിച്ചെത്തി. മറവിയിലേക്ക് മറഞ്ഞതെല്ലാം നിരന്തരപ്രയത്‌നത്തിലൂടെ വീണ്ടെടുത്തു.

ശ്രീഗുരുജിഗോള്‍വല്‍ക്കറുടെ സമ്പൂര്‍ണ സാഹിത്യം സമാഹരിച്ച് പ്രസിദ്ധീകരിച്ച ‘ഗുരുജി സമഗ്ര’ എന്ന വലിയ പ്രവര്‍ത്തനം ഹരിയേട്ടന്‍ ഏറ്റെടുത്ത് വിജയിപ്പിച്ചത് അത്ഭുതകരമാം വിധമായിരുന്നു. ഒടുവില്‍ രോഗക്കിടക്കയില്‍ കാണാനെത്തിയ പലരെയും അവരുടെ നാടും വീടും നാട്ടുകാരുടെ പേരുമടക്കം പറഞ്ഞ് ഹരിയേട്ടന്‍ വിസ്മയിപ്പിച്ചു. പരിചയങ്ങള്‍ ഹരിയേട്ടന്‍ ഹൃദയത്തില്‍ പകര്‍ത്തി സൂക്ഷിക്കുമെന്ന് വേണം പറയാന്‍. ഒരിക്കല്‍ പരിചയപ്പെട്ട ആരെയും അദ്ദേഹം മറന്നില്ല.

ഹരിയേട്ടനെ ആദരിക്കണം, പുരസ്‌കരിക്കണം എന്ന് കരുതിയ പലരുമുണ്ട്. അദ്ദേഹം പക്ഷേ അതിന് നിന്നില്ല. അത്തരം അവസരങ്ങള്‍ സ്‌നേഹത്തോടെ നിരസിച്ചു. ബംഗാളിലുള്ള ഒരു സംഘടന പൂജനീയ സര്‍സംഘചാലക് ഡോ. മോഹന്‍ജി ഭാഗവതിനോട് ഇക്കാര്യം ഹരിയേട്ടന് മുന്നില്‍ അവതരിപ്പിക്കാന്‍ സഹായം തേടി. അപ്പോഴും ഹരിയേട്ടന്‍ ഞാനൊരു സാധാരണ സ്വയംസേവകനാണ് എന്ന് പറഞ്ഞ് അത് നിരസിക്കുകയായിരുന്നു. സംഘത്തിന് വേണ്ടി മാത്രം ഉഴിഞ്ഞുവച്ച, വാക്കിലും പ്രവര്‍ത്തിയിലും സംഘം മാത്രം നിറഞ്ഞുനിന്ന ഹരിയേട്ടന്റെ ജീവിതം അനേകര്‍ക്ക് മാതൃകയും പ്രേരണയുമായി ഓര്‍മ്മകളില്‍ എന്നും നിലനില്ക്കും.

Tags: R Hari
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ആര്‍. ഹരി: അസ്തമിക്കാത്ത ജ്ഞാനസൂര്യന്‍

Vicharam

രംഗഹരി, ആർ.ഹരി, ഹരിയേട്ടൻ

Kerala

ഇത്തരം അനുഭവങ്ങൾ എല്ലാവർക്കും പറയാനുണ്ടാകും: ഹരിയേട്ടൻ പറഞ്ഞു; ഇന്ന് രണ്ടാം ചരമവാർഷിക ദിനം

ആര്‍എസ്എസ് മുന്‍ അഖില ഭാരതീയ ബൗദ്ധിക് പ്രമുഖായിരുന്ന ആര്‍. ഹരി രചിച്ച മൂന്ന് കൃതികളുടെ വിവര്‍ത്തനങ്ങള്‍ ന്യൂ
ദല്‍ഹി കേശവകുഞ്ജില്‍ നടന്ന ചടങ്ങില്‍ ആര്‍എസ്എസ് അഖിലഭാരതീയ കാര്യകാരി അംഗം സുരേഷ് സോണി പ്രകാശനം ചെയ്തപ്പോള്‍. എച്ച്എന്‍ബിസി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ശ്രീപ്രകാശ് സിങ്, ജെഎന്‍യു വൈസ് ചാന്‍സലര്‍ ശാന്തിശ്രീ ദുലിപുഡി പണ്ഡിറ്റ്, ദല്‍ഹി സംസ്ഥാന ആഭ്യന്തര വകുപ്പ് മന്ത്രി ആശിഷ് സൂദ്, പ്രജ്ഞാപ്രവാഹ് പ്രതിഷ്ഠാന്‍ ചെയര്‍മാന്‍ ബി.കെ. കുഠ്യാല, കിത്താബ്വാലെ എംഡി പ്രശാന്ത് ജെയിന്‍ എന്നിവര്‍ സമീപം
India

ആര്‍. ഹരിയുടെ മൂന്ന് കൃതികളുടെ വിവര്‍ത്തനങ്ങള്‍ പ്രകാശനം ചെയ്തു

India

ഹരിയേട്ടന്റെ പുസ്തകങ്ങൾ പ്രകാശനം ചെയ്തു 

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

എസ് ഡിപിഐ എല്ലാം തുറന്നു പറഞ്ഞാൽ പിണറായിയും കുടുങ്ങും; ഒപ്പംനിന്ന കോടിയേരി ഇന്നില്ല;സിപിഎമ്മിന്റെ മരണക്കെണിയായി കള്ളക്കൂട്ട്

പട്ടികജാതിക്കാരുടെ അവകാശങ്ങൾ കവർന്നെടുക്കാൻ അനുവദിക്കില്ല : സുപ്രീം കോടതി തീരുമാനം മതംമാറ്റ മാഫിയക്കേറ്റ പ്രഹരമെന്ന് വിഎച്ച്പി

‘ ഇത് കർമ്മഫലം ആണ് , കാലം എല്ലാത്തിനും കണക്ക് ചോദിക്കും ‘ ; രഞ്ജിത്തിന്റെ അറസ്റ്റിൽ പ്രതികരിച്ച് ബംഗാളി നടി

‘ജെന്‍സി വിത്ത് കുമ്മനം’ യുവ ആറന്മുള വാഗ്ദാനം ചെയ്യുന്നു; ചോദ്യങ്ങള്‍ കൊണ്ടും ഉത്തരങ്ങള്‍ കൊണ്ടും ശ്രദ്ധേയമായി സംവാദം

വിവാഹസമയത്ത് സ്ത്രീക്ക് ലഭിക്കുന്ന സ്വത്തിൽ അവൾക്ക് മാത്രം പൂർണ അധികാരം; ഭർത്താവിന് ഉപയോഗിക്കാം, സ്വന്തമാക്കാനാവില്ല: അലഹബാദ് ഹൈക്കോടതി

നേമത്ത് വി.ശിവൻകുട്ടിയെ തോൽപ്പിക്കണം; എസ് ഡിപി ബന്ധത്തെ വിമർശിച്ച് പറയുന്നത് സഖാക്കൾതന്നെ

പെരുമ്പാവൂരിൽ ആൾക്കൂട്ടക്കൊല; മോഷണക്കുറ്റം ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു, 6 അസം സ്വദേശികൾ കസ്റ്റഡിയിൽ

നന്ദിദേവന്റെ കാതിൽ ആഗ്രഹങ്ങൾ പറഞ്ഞ് , മഹാകാലേശ്വർ ക്ഷേത്രത്തിൽ ദർശനം നടത്തി അക്ഷയ് കുമാർ

FCRA ഭേദഗതി കണ്ട് ഹിന്ദു സംഘടനകൾ പേടിച്ചിട്ടില്ല ; വിദേശത്ത് നിന്നും ഫണ്ട്‌ സംഘടിപ്പിച്ച് മതമാറ്റത്തിന് കൈക്കൂലി കൊടുക്കുന്ന പരിപാടി ഇനി നടക്കില്ല

വീടിനു പുറത്ത് ഷൂവിനകത്ത് വച്ച താക്കോലെടുത്ത് 10 പവൻ മോഷ്ടിച്ചു; ശേഷം താക്കോൽ തിരികെവെച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.