ആര്‍. ഹരി ആര്‍എസ്എസ് അഖിലഭാരതീയ ബൗദ്ധിക് പ്രമുഖ് ആയിരിക്കെ 2001 ല്‍ മലയാള മനോരമ ഞായറാഴ്ച പതിപ്പില്‍ ഡി. വിജയമോഹന്‍ നടത്തിയ അഭിമുഖത്തില്‍ നിന്ന്
ഹരിയേട്ടനെ കൈയിലൊരു ബാഗില്ലാതെ കാണാന്‍ കഴിയില്ല. കാരണം അദ്ദേഹം സദാ യാത്രയിലാകുന്നു. ഇന്ന് യുപിയിലാണെങ്കില്‍ നാളെ രാജസ്ഥാനില്‍, മറ്റന്നാള്‍ മഹാരാഷ്‌ട്രയില്‍. ഇതിനിടയ്‌ക്ക് ഹരിയേട്ടനെ ഫിജിയില്‍ കാണാം. ന്യൂസിലാന്‍ഡിലും ഓസ്‌ട്രേലിയയിലും കണ്ടെന്നുവരാം. അതാണ് ആര്‍എസ്എസ് എന്ന രാഷ്‌ട്രീയസ്വയംസേവക് സംഘത്തിന്റെ ഹരി ഷേണായ് എന്ന ആര്‍. ഹരി എന്ന രംഗഹരി എന്ന ഹരിയേട്ടന്‍.
ആര്‍എസ്എസില്‍
അച്ഛന്‍ ആര്‍എസ്എസ് അനുഭാവിയായിരുന്നു. 1943 ലാണ്. നാഗ്പൂരില്‍ നിന്ന് പി.ജി. ചിഞ്ചോള്‍ക്കര്‍ എന്ന ഒരു പ്രചാരകനെ കൊച്ചിയിലേക്കു വിട്ടു. അന്നു ഗുരുജി ഗോള്‍വല്‍ക്കറുള്ള സമയമാണ്. വിദ്യാര്‍ഥികളായിരുന്ന ഞങ്ങള്‍ ടിഡി അമ്പലത്തിന് മുന്നില്‍ ബാഡ്മിന്റണ്‍ കളിക്കുമായിരുന്നു. ചിഞ്ചോള്‍ക്കര്‍ അന്നു യുവാക്കളെയും കുട്ടികളെയും സംഘത്തില്‍ ചേര്‍ക്കാന്‍ തെരഞ്ഞുനടക്കുകയല്ലേ? ഞങ്ങളോടൊപ്പം വന്നു ബാഡ്മിന്റണ്‍ കളിച്ചുതുടങ്ങി. പിന്നീട് ഞങ്ങളെയെല്ലാം സംഘത്തില്‍ ചേര്‍ത്തു. അതാണ് തുടക്കം.
മുഴുവന്‍ സമയ ്രപവര്‍ത്തകന്‍
1951 ല്‍. ഞാന്‍ നേരത്തെ മനസ്സില്‍ തീരുമാനിച്ച് ഉറപ്പിച്ചിരുന്നു. ബിഎ പരീക്ഷയെഴുതിക്കഴിഞ്ഞു റിസല്‍ട്ടിനുപോലും കാത്തുനില്‍ക്കാതെ പ്രചാരക് ആയി. വടക്കന്‍ പറവൂരിലായിരുന്നു ആദ്യം. അന്നു വളരെ കുറച്ച് സംഘശാഖകളേയുള്ളൂ. കേരളത്തില്‍ പി. പരമേശ്വരന്‍ തിരുവനന്തപുരത്ത് പ്രചാരക് ആണ്. കോഴിക്കോട് പി.മാധവനും ടി.എന്‍. ഭരതനും.
ദേശീയതലത്തിലേക്ക്
1996 വരെ കേരളത്തില്‍ പ്രാന്ത പ്രചാരക് ആയിരുന്നു. 90-ല്‍ അഖിലഭാരതീയ സഹബൗദ്ധിക് പ്രമുഖായി. 91 ല്‍ ബൗദ്ധിക് പ്രമുഖും. അപ്പോഴും കേരളത്തിലെ പ്രാന്ത പ്രചാരകിന്റെ ചുമതലയും ഉണ്ടായിരുന്നു. രണ്ടുംകൂടി കൊണ്ടുനടക്കാന്‍ വിഷമമായതിനാല്‍ 93 ല്‍ എന്നെ കേരളത്തിലെ പ്രാന്ത പ്രചാരകിന്റെ ചുമതലയില്‍നിന്നു മുക്തനാക്കി.
എഴുത്തിന്റെ വഴി
പലതും ഇരുന്നെഴുതിയവയല്ല. തീവണ്ടി വരാന്‍ രണ്ടു മണിക്കൂര്‍ വൈകി എന്നു വയ്‌ക്കുക. ഞാന്‍ അപ്പോള്‍ പുസ്തകമെഴുത്തു തുടരും. ഒരുതവണ ബീഹാറില്‍ ഒരേ ദിവസം മൂന്നുതവണ കാര്‍ കേടുവന്നു കിടന്നു. ബീഹാറില്‍ ഒരു ഗ്രാമത്തില്‍നിന്ന് മറ്റൊരു ഗ്രാമത്തിലേക്കു പോകുമ്പോഴുള്ള ദൂരം അറിയാമല്ലോ. ഞാന്‍ ഉടന്‍ എഴുത്തിലേക്കു പോകും. പരിഭാഷകള്‍ മിക്കവാറും ചെയ്തത് ഇങ്ങനെയാണ്.
രംഗഹരിയായത്
1984 ല്‍ അപ്‌നാ കേരള്‍ എന്ന പുസ്തകം എഴുതി- ഹിന്ദിയില്‍. പ്രസാധകന്‍ ഇനീഷ്യലിന്റെ പൂര്‍ണരൂപം ചോദിച്ചു. അച്ഛന്റെ പേരാണ് രംഗ എന്നു പറഞ്ഞപ്പോള്‍ അയാള്‍ രംഗഹരി എന്നു മാറ്റിയാലോ എന്നു ചോദിച്ചു. അങ്ങനെ ആ പേരു സ്ഥിരമായി.
ആര്‍എസ്എസിന്റെ രാഷ്‌ട്രീയം
ആര്‍എസ്എസ് അപൊളിറ്റിക്കല്‍ (മുീഹശശേരമഹ) അല്ല. എന്നാല്‍ നോണ്‍-പൊളിറ്റിക്കല്‍ (ിീിമുീഹശശേരമഹ)ആണ്. സംഘത്തിനു രാഷ്‌ട്രീയാഭിപ്രായമുണ്ട്. എന്നാല്‍ സംഘം രാഷ്‌ട്രീയത്തിലില്ല. രാഷ്‌ട്രഭരണത്തിന്റെ ഭാഗമല്ലേ രാഷ്‌ട്രീയം? അപ്പോള്‍ അതിനെക്കുറിച്ചു സംഘത്തിന് അഭിപ്രായം ഉണ്ടാവാം.
സംഘടനയുടെ വിജയരഹസ്യം
ഒരു സംഘടനയുടെ വിജയത്തിന്റെ രഹസ്യം അണികളോടു നേരുപറയുക എന്നതാണ്. ഒരിക്കലും നയതന്ത്രപരമായി പെരുമാറാതിരിക്കുക. ഒരുദാഹരണം പറയാം. വഗേലയുടെ സംഭവം വന്നു. അതു തികച്ചും ഞെട്ടലുണ്ടാക്കിയതായിരുന്നു. ഇതേക്കുറിച്ചു ചോദ്യം ഉയരുമ്പോള്‍ സത്യം പറയുക. നിങ്ങള്‍ ആരെങ്കിലും രാഷ്‌ട്രീയത്തില്‍ പോ
യാല്‍ ഇതുപോലെ ആകാതെ നോക്കുക എന്നും പറയുക. ഒരാളുടെ വീഴ്ച നമുക്ക് ഒരു പാഠമാണ് എന്നു പറയുക. അയാള്‍ ശാഖയില്‍ വരുമ്പോഴേ നല്ല സ്വയംസേവക് ആയിരുന്നില്ല എന്നൊക്കെ പറഞ്ഞ് പ്രവര്‍ത്തകരെ വഞ്ചിക്കാതിരിക്കുക. ഒരു കുടുംബത്തില്‍ ഒന്നും മറയ്‌ക്കാത്തതുപോലെ സംഘടനയിലും ഒന്നും മറയ്‌ക്കാതിരിക്കുക. അതാണ് സംഘടനയുടെ സക്‌സസും സീക്രട്ടും.
ആര്‍എസ്എസ് ദര്‍ശനം
നമ്മുടെ ഭാരതീയ സംസ്‌കാരത്തിന്റെ മൂല്യങ്ങളില്ലേ. സത്യം, സഹിഷ്ണുത, വൈചാരിക സ്വാതന്ത്ര്യം എന്നിങ്ങനെ. ഹിന്ദു സംസ്‌കാരം അനുവദിച്ചതുപോലെ വൈചാരിക സ്വാതന്ത്ര്യം വേറെ ആരും അനുവദിച്ചിട്ടില്ല. ശാസ്ത്രം വന്നാല്‍ അത് ഒരു പ്രത്യയശാസ്ത്രത്തിനും എതിരൊന്നുമല്ല. ഒരു സയന്റിസ്റ്റിന് ഒരിക്കലും ഡോഗ്മാറ്റിക് ആകാന്‍ കഴിയില്ല. ശാസ്ത്രീയമായ വികസനത്തോടെ ആധുനികമായ ഭാരതം മുന്നേറണം.
അതേസമയം ആധ്യാത്മിക വ്യക്തിത്വം നിലനിര്‍ത്തുകയും വേണം. ഇതിനുള്ള പ്രചോദനം നമുക്കു വിവേകാനന്ദനില്‍നിന്നും പിന്നീട് അരവിന്ദനില്‍ നിന്നുമാണ് ലഭിക്കുക. ശരിക്കും ആര്‍എസ്എസിന്റെ ചിന്താധാര ഇവര്‍ രണ്ടുപേരില്‍നിന്നുമാണ്. ഞങ്ങളൊക്കെ വരുമ്പോള്‍ സംഘത്തിനു പ്രത്യേകമായ സാഹിത്യമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: