നാഗ്പുര്‍: ആര്‍. ഹരിയുടെ വേര്‍പാടോടെ ആഴമേറിയ ചിന്തകനെയും പ്രായോഗികനായ പ്രവര്‍ത്തകനെയും ആദര്‍ശ ധീരനെയും സ്നേഹനിധിയായ പ്രേരണാ സ്രോതസിനെയുമാണ് നഷ്ടമായതെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതും സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെയും അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
ജീവിതം പരിപൂര്‍ണമായും അര്‍ഥവത്തായിത്തന്നെ ജീവിച്ചു തീര്‍ത്ത വ്യക്തിത്വമാണ് അദ്ദേഹം. അഖില ഭാരതീയ ബൗദ്ധിക്ക് പ്രമുഖ് ആയിരിക്കെ അദ്ദേഹവുമായി പരിചയപ്പെട്ട രാജ്യമൊട്ടാകെയുള്ള പ്രവര്‍ത്തകരെല്ലാം തന്നെ ഇപ്പോള്‍ ആ വേര്‍പാടില്‍ ദുഃഖിക്കുന്നുണ്ടാകും. അവസാന നാളുകളില്‍ തന്റെ ശക്തി ചോര്‍ന്നു പോവുകയാണെന്ന് പൂര്‍ണമായും ബോധ്യമായിരുന്നിട്ടും, വായനയും എഴുത്തും തന്നെ കാണാന്‍ എത്തിയിരുന്ന സ്വയംസേവകരുമായുള്ള സന്തോഷകരമായ സംവാദങ്ങളും അദ്ദേഹം അവസാനിപ്പിച്ചിരുന്നില്ല. അദ്ദേഹത്തിന്റെ പൃഥ്വി സൂക്തവ്യാഖ്യാനം ഒക്ടോബര്‍ 11 നാണ് ദല്‍ഹിയില്‍ പ്രകാശനം ചെയ്തത്. സംസാരശേഷി നഷ്ടമായിട്ടും അദ്ദേഹം സന്ദര്‍ശകരെ ശ്രവിച്ചിരുന്നു, തന്റെ മുഖഭാവങ്ങളിലൂടെ പ്രതികരിച്ചിരുന്നു. പ്രചോദനകരമായ ആ ഓര്‍മ്മകള്‍ക്കു മുന്നില്‍ വ്യക്തിപരവും ആര്‍എസ്എസിനു വേണ്ടിയും ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു. വിട പറഞ്ഞ ആത്മാവിന് ശാന്തി നേരുന്നു, അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: