തിരുവനന്തപുരം: യാത്രക്കാരുടെ തിരക്ക് പരിഹരിക്കുന്നതിന് പരശുറാം എക്സ്പ്രസുകളില്‍ ഓരോ അധിക ജനറല്‍ സിറ്റിങ് കോച്ചുകള്‍ വീതം അനുവദിച്ചു. 16649 മംഗളൂരു-നാഗര്‍കോവില്‍ പരശുറാമില്‍ ഞായറാഴ്ച മുതല്‍ കോച്ച് വര്‍ധന പ്രാബല്യത്തിലായി. 16650 നാഗര്‍കോവില്‍-മംഗളൂരു പരശുറാമില്‍ തിങ്കളാഴ്ച മുതല്‍ അധിക കോച്ച് ഉള്‍പ്പെടുത്തും. കേരളത്തിലെ രൂക്ഷമായ ട്രെയിന്‍ യാത്രാതിരക്ക് പരിഹരിക്കാന്‍ 10 ട്രെയിനുകളിലാണ് അധിക ജനറല്‍ കോച്ചുകള്‍ അനുവദിച്ചത്.
പരശുറാം എക്സപ്രസില്‍ യാത്രക്കാര്‍ തിരക്ക് കാരണം ബുദ്ധിമുട്ടനുഭവിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഇകഴിഞ്ഞ 26ന് റെയില്‍വേ ഉദ്യോഗസ്ഥരായ ഓപ്പറേഷന്‍സ് പിസിപിഒ ചെന്നൈ ശ്രീകുമാര്‍, സതേണ്‍ റെയില്‍വേ ജനറല്‍ മാനേജര്‍ എസ്.കെ. സിംഗ് എന്നിവരുമായി പി കെ കൃഷ്ണദാസ് സംസാരിച്ചിരുന്നു. അദ്ദേഹം ഇത് പത്രസമ്മേളനത്തിലൂടെ അറിയിച്ചിരുന്നു.
നിലവില്‍ 21 കോച്ചുകളുളള പരശുറാമില്‍ ഒന്നു കൂടിവര്ദ്ധിക്കുന്നതോടെ 22 ആകുമെന്നും നിലവില്‍ ജനറല്‍ കോച്ചുകള്‍ കുറച്ചുവെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം അന്ന് പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: