കൊച്ചി: ഒറ്റ സ്ഫോടനമല്ല, സ്ഫോടനപരമ്പരയാണ് കളമശേരിയിലെ യഹോവ സാക്ഷികളുടെ പ്രാര്‍ത്ഥനായോഗത്തില്‍ നടന്നത്. ഇതേക്കുറിച്ച് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ സമഗ്രമായ അന്വേഷണം നടത്തി പ്രതികളെ കണ്ടെത്തണമെന്ന് ബിജെപി നേതാവ് കെ.എസ്. രാധാകൃഷ്ണന്‍ പറഞ്ഞു.
മൂന്ന് സ്ഫോടനം എന്നും രണ്ടെന്നും നാലെന്നും പറയുന്നുണ്ട്. എങ്കില്‍ അത് ആസൂത്രിതമായിരിക്കും. അല്ലാതെ യാദൃച്ഛികമല്ല. കേന്ദ്ര ഏജന്‍സികള്‍ സമഗ്രമായ അന്വേഷണം നടത്തണം. ഒരു പ്രാര്‍ത്ഥനായോഗം രണ്ട് ദിവസമായി നടക്കുകയാണ്. ആ പ്രാര്‍ത്ഥന നടക്കുന്ന സ്ഥലത്ത് അട്ടിമറി പ്രവര്‍ത്തനം നടക്കാന്‍ സാധ്യതയുണ്ടോ എന്ന് പൊലീസ് അറിയേണ്ടതല്ലേ. – രാധാകൃഷ്ണന്‍ പറഞ്ഞു.
പണ്ട് മുതലേ കളമശേരിക്ക് ദുഷ്പേരുണ്ട്. തീവ്രവാദപ്രവര്‍ത്തനങ്ങള്‍ നടന്നിട്ടുള്ള സ്ഥലമാണ്. പണ്ട് ബസ് കത്തിച്ച കേസ് ഓര്‍മ്മയില്ലേ. കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ സംസ്ഥാന സര്‍ക്കാരിന് താല്‍പര്യമില്ല. ഇത്രയും പേര്‍ പ്രാര്‍ത്ഥന നടത്തുന്ന ഒരു സ്ഥലത്ത് സ്ഫോടനം നടക്കാന്‍ സാധ്യതയുണ്ടെന്ന് പൊലീസിന് മുന്‍പ് അറിയാന്‍ കഴിഞ്ഞില്ല എന്നത് ഇന്‍റലിജന്‍സ് പരാജയമാണ് – രാധാകൃഷ്ണന്‍ പറഞ്ഞു.
മഅദനിയുടെ മോചനം ആവശ്യപ്പെട്ട് കളമശേരിയിലെ ബസ് കത്തിച്ച സംഭവം
കോയമ്പത്തൂർ സ്‌ഫോടനക്കേസിൽ ജയിലിൽ കഴിഞ്ഞിരുന്ന പിഡിപി നേതാവ് അബ്ദുൾ നാസർ മഅദനിയെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് 2005 സെപ്തംബർ ഒൻപതിന് കളമശേരിയിൽ തമിഴ്‌നാട് ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ ബസ് കത്തിച്ചത്. കളമശേരി ബസ് കത്തിക്കൽ കേസിൽ ഒന്നാം പ്രതി തടിയന്‍റവിട നസീർ, അഞ്ചാം പ്രതി സാബിർ എന്നിവർക്ക് 39.5 വർഷം കഠിന തടവാണ് കോടതി വിധിച്ചത്. ഏഴാം പ്രതി താജുദീന് 35 വർഷവും തടവ് വിധിച്ചു. രാജ്യദ്രോഹക്കുറ്റം ചുമത്തിയാണ് എൻഐഎ കുറ്റപത്രം സമർപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: