തിരുവനന്തപുരം: തൃശൂരില്‍ സുരേഷ് ഗോപിയ്ക്കായി വോട്ടഭ്യര്‍ത്ഥനയും പ്രചാരണവും തുടങ്ങി ഒരു വിഭാഗം ഓട്ടോറിക്ഷാ തൊഴിലാളികള്‍. ‘സുരേഷ് ഗോപിച്ചേട്ടനെ ഞങ്ങള്‍ ഇങ്ങെടുക്കുവാ’ എന്നാണ് ഇവര്‍ പറയുന്നത്.
ബിജെപി ഔദ്യോഗികമായി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഈ ഓട്ടോറിക്ഷാതൊഴിലാളി സംഘം അവരുടെ ഓട്ടോറിക്ഷകളില്‍ സുരേഷ് ഗോപിയ്ക്കായുള്ള പോസ്റ്ററുകളും സ്ഥാപിച്ചു കഴിഞ്ഞു. പല തരം മുദ്രാവാക്യങ്ങളും ഇവര്‍ ഓട്ടോറിക്ഷകളില്‍ തന്നെ എഴുതിയിട്ടുണ്ട്. “ചതിക്കില്ല എന്നുറപ്പാണ്” – എന്നതാണ് ഒരു ക്യാപ്ഷന്‍. സുരേഷ് ഗോപിയെ വിജയിപ്പിച്ചാല്‍ ഇപ്പോള്‍ ഭരിയ്ക്കുന്ന രാഷ്ട്രീയ നേതാക്കളെപ്പോലെ ആയിരിക്കില്ല എന്നാണ് ഇവരുടെ വാദം. ഇപ്പോള്‍ ഭരിയ്ക്കുന്ന നേതാക്കള്‍ ബാങ്കായാലും മറ്റെന്തായാലും കൊള്ളയടിക്കുക എന്നതാണ് അവരുടെ ലക്ഷ്യം തന്നെ. സാധാരണക്കാരെ സംരക്ഷിക്കുക എന്ന ഒരു വിചാരവും അവര്‍ക്കില്ല. സുരേഷ് ഗോപി അങ്ങിനെ ചെയ്യില്ലെന്ന് ഉറപ്പാണെന്നും ഈ ഓട്ടോറിക്ഷാ തൊഴിലാളികള്‍ പറയുന്നു.
കഴിഞ്ഞ തവണ തൃശൂര്‍ ഇങ്ങെടുക്കുവാ എന്ന് സുരേഷ് ഗോപി പറഞ്ഞിട്ടും തൃശൂര്ക്കാര് അത് കൊടുത്തില്ല. എന്നാല്‍ ഇത്തവണ തൃശൂര്ക്കാര് തൃശൂരിനെ സുരേഷ് ഗോപിയ്ക്ക് കൊടുക്കുമെന്ന് ഉറപ്പാണെന്നും ഈ ഓട്ടോ തൊഴിലാളികള്‍ പറയുന്നു. തൃശൂരിലെ താലം പോലെ കയ്യില്വെച്ചുകൊടുക്കുമെന്ന് ഇവര്‍ പറയുന്നു. സുരേഷ് ഗോപി തൃശൂരില്‍ പലര്‍ക്കും സഹായം ചെയ്യുന്നത് ഏതെങ്കിലും പാര്‍ട്ടിക്ക് വേണ്ടിയല്ലെന്നും സാധാരണക്കാരെ സംരക്ഷിക്കണമെന്ന മനസ്സ് വെച്ച് ചെയ്തതാണെന്നും ഇവര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: