കൊച്ചി: കളമശ്ശേരിയിൽ യഹോവ സാക്ഷികളുടെ മേഖലാ സമ്മേളനം നടക്കുന്ന കൺവെൻഷൻ സെന്ററിൽ ഉണ്ടായ സ്‌ഫോടനത്തെ അതീവഗൗരവകരമായ പ്രശ്‌നമായാണ് കാണേണ്ടതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. പലസ്തീൻ സംഭവവുമായി ബന്ധപ്പെട്ട് സ്‌ഫോടനത്തിന് ബന്ധമുണ്ടോ എന്നത് പൂർണമായും പരിശോധിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ലോകമെമ്പാടും പലസ്തീൻ ജനവിഭാഗങ്ങൾക്കൊപ്പം ചേർന്ന് മുന്നോട്ട് പോകുന്ന ഇന്നത്തെ ലോകപശ്ചാത്തലത്തിൽ, കേരളജനത ഒന്നടങ്കം പലസ്തീൻ ജനതയ്‌ക്കൊപ്പം നിന്ന് പൊരുതുമ്പോഴും, അതിൽ നിന്ന് ജനശ്രദ്ധമാറ്റാൻ പര്യാപ്തമാകുന്ന ഭീകരമായ നിലപാട് ആരുടെ ഭാഗത്ത് നിന്ന് ഉണ്ടായാലും കർശനമായ നിലപാട് സ്വീകരിച്ച് കൊണ്ട് അതിന് എതിരായി സർക്കാരും ജനാധിപത്യബോധമുള്ള മുഴുവൻ മനുഷ്യരും, ഒറ്റക്കെട്ടായി ഇതിനെ അപലപിക്കേണ്ടതുണ്ട്.
പാലസ്തീൻ സംഭവവുമായി ബന്ധപ്പെട്ട് സ്‌ഫോടനത്തിന് ബന്ധമുണ്ടോ എന്നത് പൂർണമായും പരിശോധിക്കേണ്ടതുണ്ട്. രാഷ്‌ട്രീയപരമായി പരിശോധിച്ചാൽ ഈ സാഹചര്യത്തിലുണ്ടായ സംഭവം ഭീകരപ്രവർത്തനമെന്ന് വിലയിരുത്താനേ സാധിക്കൂ എന്നും എംവി ഗോവിന്ദൻ പറഞ്ഞു. മുൻവിധിയോടെ കാര്യങ്ങൾ പറയാനാവില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: