ന്യൂദല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പുകള്‍ നടക്കുന്ന സംസ്ഥാനങ്ങളില്‍ ‘പശു രാഷ്ട്രീയം’ കളിച്ച് കോണ്‍ഗ്രസ്. രാജസ്ഥാനിലെയും മധ്യപ്രദേശിലെയും കോണ്‍ഗ്രസ് പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനങ്ങള്‍ കുറഞ്ഞ വിലയില്‍ ചാണകം ലഭ്യമാക്കും എന്നതായി മാറിക്കഴിഞ്ഞു. കിലോയ്ക്ക് രണ്ട് രൂപയ്ക്ക് ജനങ്ങള്‍ക്ക് ചാണകം ലഭ്യമാക്കും എന്നതാണ് രണ്ടിടത്തെയും പ്രഖ്യാപനങ്ങള്‍.
മധ്യപ്രദേശില്‍ കമല്‍നാഥും രാജസ്ഥാനില്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടും ചാണകപ്രേമം കളിക്കുന്നത് വെറുതെയല്ല. രണ്ടു സംസ്ഥാനത്തെയും കാര്‍ഷിക മേഖലയുടെ പ്രധാന വിഷയത്തെ വൈകിയെങ്കിലും അഭിമുഖീകരിക്കാതെ വയ്യെന്ന സ്ഥിതിയിലാണ് കോണ്‍ഗ്രസ്.
പശുക്കളെ മോഷ്ടിക്കുന്നവരെ കര്‍ഷകരും നാട്ടുകാരും മര്‍ദ്ദിക്കുന്ന സംഭവങ്ങള്‍ നിത്യേന നടക്കുന്ന രണ്ടു സംസ്ഥാനങ്ങളില്‍ കാലിമോഷ്ടാക്കള്ക്കൊപ്പം നിലയുറപ്പിച്ച കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് അടുത്തതോടെ കന്നുകാലി കര്‍ഷകര്‍ക്കൊപ്പം കൂടിയിരിക്കുകയാണ്. കാലിമോഷ്ടാക്കളെ നാട്ടുകാര്‍ തടയുന്നതിനെ ഹിന്ദു-മുസ്ലിം സംഘര്‍ഷങ്ങളായി ചിത്രീകരിച്ച് വിവാദമുണ്ടാക്കിയ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കാലത്ത് പുതിയ തന്ത്രവുമായെത്തിയിരിക്കുകയാണ്.
ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ഗോധന്‍ ന്യായ യോജനയ്ക്ക് സമാനമായ പദ്ധതികളാണ് മധ്യപ്രദേശിലും രാജസ്ഥാനിലും കോണ്‍ഗ്രസ് വാഗ്ദാനം ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: