തിരുവനന്തപുരം: ഇത്രയും മാധ്യമങ്ങളുടെ മുന്നില്‍ വെച്ച് ഇത്രയും ക്യാമറകളുടെ മുന്നില്‍ വെച്ച് സ്ത്രീത്വ ത്തെ അപമാനിച്ചു എന്നൊരു കേസ് നിലനില്‍ക്കില്ലെന്ന് എല്‍എല്‍ബി കോളെജിന് മുന്നിലെ റോഡിലൂടെ പോകുന്നവര്‍ക്ക് പോലുമറിയാമെന്ന് രാഹുല്‍ ഈശ്വര്‍. ബിജെപിയോട് ദേഷ്യമുണ്ടെങ്കില്‍ അത് ബിജെപിയോട് തീര്‍ക്കണം. ബിജെപിയോടുള്ള ദേഷ്യം സുരേഷ് ഗോപിയോട് തീര്‍ക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.
ഏറെക്കാലമായി സുരേഷ് ഗോപിയെ അറിയാമെന്നും പെണ്‍കുട്ടിയെ പീഡിപ്പിച്ചു എന്ന പരാതിയോട് അദ്ദേഹം എത്ര മാന്യമായാണ് പെരുമാറിയതെന്നും രാഹുല്‍ ഈശ്വര്‍. മാത്രവുമല്ല സുരേഷ് ഗോപി പല കുറി ആ പെണ്‍കുട്ടിയെ വിളിക്കുകയും ചെയ്തു സുരേഷ് ഗോപി അത്ര വലിയ അന്താരാഷ്ട്ര കുറ്റമാണോ ചെയ്തതെന്നും രാഹുല്‍ ഈശ്വര്‍ ചോദിച്ചു.
അടുത്ത തെരഞ്ഞെടുപ്പ് വരുന്നതിന് മുന്നോടിയായി അദ്ദേഹത്തെ വേട്ടയാടുകയാണ്. അദ്ദേഹത്തെ വ്യക്തിപരമായല്ല തകര്‍ക്കാന്‍ ശ്രമിക്കേണ്ടത്. അദ്ദേഹത്തിന്റെ നിലപാടുകളെ എതിര്‍ക്കണം..നാല്പത് വര്‍ഷമായി മലയാളത്തിന്റെ മുന്നില്‍ നില്ക്കുന്ന സുരേഷ് ഗോപിയെ ഇങ്ങിനെ തേജോവധം ചെയ്തത് ശരിയായില്ല. അദ്ദേഹത്തിന് വേണമെങ്കില്‍ ന്യായീകരിക്കാമായിരുന്നു. പകരം അദ്ദേഹം പറഞ്ഞ
ഏറ്റവും സ്ത്രീപക്ഷ നിലപാടാണ്. ആണിന്റെ കണ്ണില്‍ നിന്നല്ല കാണേണ്ടത്. പെണ്ണിന്റെ കണ്ണില്‍ നിന്നാണ് കാണേണ്ടത് – രാഹുല്‍ ഈശ്വര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: