ലണ്ടന്‍: മൂന്ന് വയസ്സുകാരിയെ ബ്രിട്ടനിൽ നിന്ന് കെനിയയിലേക്ക് ക ടത്തിക്കൊണ്ട് പോയി ചേലാകർമ്മം നടത്തിയെന്ന കുറ്റത്തിന്റെ പേരില്‍ ആമിനാ നൂർ , സോമാലിയക്കാരിയെ ബ്രിട്ടീഷ് കോടതി 17 വർഷം ജയിൽ ശിക്ഷ വിധിച്ചു. ലണ്ടനില്‍ ഇത്തരമൊരു സംഭവം ഇതാദ്യമായാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ചേലാ കര്‍മ്മം നിയമവിരുദ്ധമായി പ്രഖ്യാപിച്ച രാജ്യമാണ് ബ്രിട്ടന്‍. 16ാം വയസ്സില്‍ ബ്രിട്ടീഷ് പൗരത്വം ലഭിച്ച സോമാലിയക്കാരിയാണ് ആമിനാ നൂര്‍. ബ്രിട്ടീഷ് പൗരത്വമുള്ള ഒരാള്‍ ചേലാ കര്‍മ്മം പോലെ അപരിഷ്കൃതമായ ചടങ്ങ് നിര്‍വ്വഹിച്ചതും ബ്രിട്ടീഷ് കോടതിയുടെ മുന്നില്‍ കടുത്ത കുറ്റമായി
13 വര്‍ഷത്തോളം ഇക്കാര്യം ഒളിപ്പിച്ചുവെച്ച പെണ്‍കുട്ടി തനിക്ക് 16 വയസ്സ് തികഞ്ഞപ്പോള്‍ ജീവിതത്തിലെ കയ്പേറിയ ഭൂതകാല അനുഭവം തന്റെ ഇംഗ്ലീഷ് അധ്യാപികയോട് പങ്കുവെയ്‌ക്കുകയായിരുന്നു. ഇപ്പോള്‍ ഈ പെണ്‍കുട്ടിക്ക് 21 വയസ്സായി. സംഭവം പുറംലോകം അറിഞ്ഞതോടെയാണ് കേസ് ബ്രിട്ടീഷ് കോടതിയില്‍ എത്തിയത്.
പ്രശസ്തമായ, ഓൾഡ് ബെയ്‌ലി ക്രൗൺ കോടതിലെ കേസിന്റെ വിചാരണയും ഏറെ പ്രാധാന്യത്തോടെയാണ് മാധ്യമങ്ങള്‍ നിരീക്ഷിച്ചത്. ഇത് തങ്ങളുടെ സുന്നത്ത് കര്‍മ്മമാണ് എന്നാണ് കുട്ടിയെ ചേലാകര്‍മ്മത്തിനായി തട്ടിക്കൊണ്ടുപോയ ആമിന നൂര്‍ വാദിച്ചത്. വർഷങ്ങളായി തങ്ങളുടെ ഇടയില്‍ ഒരു ആചാരം പോലെ നടക്കുന്ന ഏപ്പാടാണ് ചേലാ കര്‍മ്മമെന്നും ആമിന നൂര്‍ വാദിച്ച് നോക്കി.
പ്രോസിക്യൂഷന് വേണ്ടി വാദിച്ച ഡയാന ഹീര്‍ ബ്രിട്ടീഷ് പൗരയായ മൂന്ന് വയസ്സുകാരിയെ ആമിന നൂര്‍ ചേലാ കര്‍മ്മത്തിനായി കെനിയയിലേക്ക് കടത്തിയെന്ന് വാദിച്ചു. കുട്ടിയെ ചേലാകര്‍മ്മത്തിന് വിധേയയാക്കുന്നതിന് മുന്‍പ് ആമിന നൂര്‍ ആശുപത്രി അധികൃതരുമായി ചേലാ കര്‍മ്മം നടത്തേണ്ടതെങ്ങിനെ എന്ന കാര്യം വിശദമായി ചര്‍ച്ച ചെയ്തിരുന്നതിന്റെ തെളിവും ഡയാന ഹീര്‍ ഹാജരാക്കി. അതിന് ശേഷമാണ് അതേ ക്ലിനിക്കില്‍ കുട്ടിയെ ചേലാകര്‍മ്മത്തിന് ആമിനാ നൂര്‍ വിധേയയാക്കിയത്. ഇത് കോടതിയ്‌ക്ക് ബോധ്യമായി. ഈ കേസിന്റെ ശിക്ഷാവിധി കുഞ്ഞുങ്ങളായിരിക്കുമ്പോൾ ചേലാകര്‍മ്മത്തിന് ഇരകളായ കുട്ടികള്‍ക്കും ഇത്തരം അപരിഷകൃത ആചാരങ്ങളെ പ്രൊസ്ലാഹിപ്പിക്കുന്നവർക്കും ഒരു പാഠമായിരിക്കണമെന്ന് വിശദീകരിച്ചുകൊണ്ടാണ് കോടതി ആമിന നൂറിന് 17 വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചത്.
ചേലാകര്‍മ്മം പോലുള്ള കുറ്റകൃത്യങ്ങളിൽ ഭാഗഭാക്കായാല്‍ ബ്രിട്ടീഷ് പൗരത്വമുള്ള ഒരാൾ അവര്‍ കടുത്ത ശിക്ഷയ്ക് വിധേയരാകണമെന്നതാണ് ബ്രിട്ടീഷ് നിയമം. .അതേ സമയം ആഫ്രിക്കയിലും മധ്യേഷ്യയിലും ചില ഏഷ്യന്‍ രാജ്യങ്ങളിലും ചേലാകര്‍മ്മം നടക്കുന്നു. കെനിയയിൽ താമസിക്കുന്ന, സോമാലിയൻ വംശജരായ 94 ശതമാനം സ്ത്രീകളും ചേലാകർമത്തിന് അഥവാ FMG(Female Genital Mutilation) വിധേയരാകുന്നണ്ട് എന്നാണ് UN റിപ്പോർട്ട്.
(ജെ. ടി. കുറുപ്പ് ലണ്ടനില്‍ നിന്നയച്ച റിപ്പോര്‍ട്ട്).
പ്രതികരിക്കാൻ ഇവിടെ എഴുതുക