തിരുവനന്തപുരം: സുരേഷ്‌ഗോപി മോശമായി പെരുമാറിയെന്ന മാധ്യമാപ്രവര്‍ത്തകയുടെ പ്രവര്‍ത്തകയുടെ പരാതിയില്‍ സുരേഷ്‌ഗോപിയെ പിന്തുണച്ച് നിരവധി പേര്‍ പ്രതികരണവുമായി രംഗത്ത്.
ഹൃദയത്തില്‍ നന്മ ഉള്ളവര്‍ വേദനിക്കപെടും… ഒരിക്കലും ആരെയും അപമാനിക്കാന്‍ ചെയ്ത പ്രവര്‍ത്തി ആയി ഇത് കാണാന്‍ കഴിയില്ലെന്നാണ് അഖില്‍ മാരാരുടെ പ്രതികരണം.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ: ചെയ്ത ആക്ട് തെറ്റാണ്… ഉദ്ദേശ്യ ശുദ്ധി ഒരിക്കലും മോശമായിരുന്നില്ല .. പൊതു സമൂഹത്തോടു മാപ്പ് പറയുന്നു..
എന്റെ ഗണപതിക്ക് മുന്നില്‍ ഏത്തമിടുന്നു … Bigboss ലെ ഈ രംഗം നിങ്ങളില്‍ പലര്‍ക്കും ഓര്‍മ കാണും..
സുരേഷ് ഗോപി വിഷയത്തില്‍ ഞാന്‍ കാണുന്നതും ഇതാണ് … ചെയ്ത ആക്ട് തെറ്റാണ്..എന്നാല്‍ ആ മനുഷ്യന്‍ ഒരിക്കലും ആരെയും അപമാനിക്കാന്‍ ചെയ്ത പ്രവര്‍ത്തി ആയി കാണാന്‍ എനിക്ക് കഴിയില്ല… ഹൃദയത്തില്‍ നന്മ ഉള്ളവര്‍ വേദനിക്കപെടും…
മഞ്ജുവാണി ഭാഗ്യരത്‌നം
മാധ്യമപ്രവര്‍ത്തകരുടെ പരാതിയില്‍ പ്രതികരണവുമായി നടിയും ഗായികയുമായ മഞ്ജുവാണി ഭാഗ്യരത്‌നം. മനസ്സില്‍ പുഴുവരിച്ചവര്‍ക്കും കണ്ണില്‍ രാഷ്‌ട്രീയ തിമിരം ബാധിച്ചവര്‍ക്കും ഇവിടെ ആഭാസം കാണാന്‍ കഴിഞ്ഞേക്കുമെന്നും സുരേഷ് ഗോപിയെ ഈ വിഷയത്തില്‍ പഴിചാരുന്നത് സങ്കടകരമാണെന്നും മഞ്ജുവാണി പറയുന്നു.
”സങ്കടകരം. കഷ്ടം. മനസ്സില്‍ പുഴുവരിച്ചു വ്രണം പൊട്ടിയൊലിക്കുന്നവര്‍ക്കും കണ്ണില്‍ രാഷ്‌ട്രീയ തിമിരം ബാധിച്ചവര്‍ക്കും ഇവിടെ ആഭാസം കാണാന്‍ കഴിഞ്ഞേക്കും. ദുഃഖം തോന്നുന്നു. ഈ മനുഷ്യന്‍ എന്താണെന്ന് നിങ്ങള്‍ക്കും അറിയാം. ചാനല്‍ പത്ര പ്രവര്‍ത്തകയുടെ തോളത്ത് ഒരു മകളോടെന്ന പോലെ കൈവെച്ചാല്‍ ആഭാസമാണെങ്കില്‍, കേരളത്തിലെ കപട പുരോഗമനവാദികളുടെ കുടുംബത്തില്‍ അച്ഛന്‍ മകളെ സ്‌നേഹത്തോടെ സ്പര്‍ശിക്കുന്നില്ല എന്ന് വേണം മനസ്സിലാക്കാന്‍.
ഒരു പുരുഷന്‍ തെറ്റായ രീതിയില്‍ ശരീരത്തില്‍ തൊടുകയും, അത് സ്ത്രീ തിരിച്ചറിഞ്ഞു വളരെ ചെറിയ രീതിയില്‍ പോലും പ്രതികരിച്ചാല്‍ തന്നെ ആ പ്രവൃത്തി ചെയ്ത പുരുഷന്‍ ഒന്ന് വിരളും. ഒരു സ്ത്രീ ആയത് കൊണ്ട് തന്നെയാണ് ഞാനീ പറയുന്നത്. ആ വിഡിയോയില്‍ എവിടെയെങ്കിലും ഒരണുവിട അദ്ദേഹം ചൂളിയിട്ടുപോലുമുണ്ടോ? സ്‌ക്രീന്‍ ഷോട്ടുകള്‍ ഇട്ടിരിക്കുന്നത് അത് കാണുവാനാണ്.
ഈ ഫേസ്ബുക്ക് പോസ്റ്റ് റീപോസ്റ്റ് ചെയ്ത മറ്റു മാധ്യമങ്ങളില്‍ അശ്ലീല കമന്റുകള്‍ കൊണ്ട് നിറയ്‌ക്കുകയാണ് മറ്റ് സൈബര്‍ സഖാക്കള്‍. സ്ത്രീയോട് ഇവര്‍ക്കുള്ളത് സാംസ്‌കാരിക നിലവാരം അത് വായിച്ചു കഴിയുമ്പോള്‍ മനസ്സിലാകും.. അതിനെതിരെയും മഞ്ജുവാണി ഫേസ് ബുക്ക് പോസ്റ്റിട്ടുണ്ട്. തളര്‍ത്താമെന്ന് കരുതിയുണ്ടെങ്കില്‍ ആ തീവെള്ളമൊഴിച്ച് കെടുത്തിയേക്ക്….
ഫേസ്ബുക്ക് പോസ്റ്റ്
എന്റെ ഈ പോസ്റ്റ് ഓൺലൈൻ ന്യൂസ് പോർട്ടലുകൾ എടുക്കണം എന്നാണ് ഞാൻ ആഗ്രഹിക്കുന്നത്.
ലജ്ജിക്കേണ്ടത് നിങ്ങളാണ്, അല്ലെങ്കിൽ നിങ്ങളെ ഇങ്ങനെയൊക്കെ വളർത്തി വിട്ട നിങ്ങളുടെ മാതാപിതാക്കളാണ്.
ഇത്, മനോരമ ഓൺലൈൻ ന്യൂസിലും അതുപോലെ മറ്റ് പല ഓൺലൈൻ ന്യൂസ് പോർട്ടലിലും എന്റെ പോസ്റ്റ് റീ പോസ്ററ് ചെയ്യപ്പെട്ടപ്പോൾ അതിന് താഴെ മ്ലേച്ഛമായ കമെന്റുകൾ എനിക്കെതിരെ ഇട്ട ഓരോരുത്തർക്കുള്ള മറുപടിയാണ് (ചിലയിടത്ത് ഞാൻ കംമെന്റിനു റിപ്ലൈ ആയി തന്നെ കൊടുത്തിട്ടുണ്ട് വേണ്ടുന്ന മറുപടി, അവരർഹിക്കുന്ന ഭാഷയിൽ തന്നെ).
സുരേഷ് ഗോപിക്ക് എന്നെ അറിയില്ല. എനിക്ക് അദ്ദേഹം ജ്യേഷ്ട സ്ഥാനീയനാണ് താനും. അതുകൊണ്ട് നാളെ ഒരിക്കൽ അദ്ദേഹത്തെ കണ്ട് മുട്ടിയാൽ അടുത്ത് നിന്ന് ഫോട്ടോ എടുക്കാനോ, ചേർന്ന് നിൽക്കാനോ ഞാൻ മടിക്കില്ല. കാരണം, അനിയത്തിയെ സ്നേഹിക്കാനോ സംരക്ഷിക്കാനോ അറിയാത്ത, കഴിവുകെട്ട ആങ്ങളമാരെ ജീവിതത്തിൽ നിന്ന് ആട്ടി പായിച്ചവളാണ് ഞാൻ. ആ എനിക്ക് ഒരു ചേട്ടന്റെ സ്നേഹം ആര് തന്നാലും, എത്ര കിട്ടിയാലും ഞാൻ അത് നിധി പോലെ കരുതി ഇരുകൈയും നീട്ടി സ്വീകരിക്കും.
Madhupal Kannambath മധുച്ചേട്ടന്റെ രാഷ്‌ട്രീമല്ല, സഹോദര സ്നേഹമാണ് എന്നെ അദ്ദേഹത്തോട് ചേർത്ത് പിടിച്ചത്. Anil Radhakrishnan Menon അനിയേട്ടൻ എന്റെ ചേട്ടൻ തന്നെയാണ്. ആ കരുതലും സ്നേഹവും ഞാൻ അറിഞ്ഞ വാസ്തവമാണ്. ആ എനിക്ക് സുരേഷേട്ടൻ, ഒരു ചേട്ടൻ എന്ന നിലയിൽ എന്റെ നിധി ശേഖരം തന്നെയാണ്.
ഇനി എന്റെ കണ്ണിൽ ഉടക്കിയ ചില കമ്മെന്റുകളുടെ നിലവാരം ഒന്ന് അറിയാം.
1. പേരിൽ തന്നെ ഉണ്ടല്ലോ വാണം….
2. നിനക്കിഷ്ടമാണെങ്കിൽ നീ പോയി കിടന്ന് കൊടുക്ക്
ഇത് കണ്ടാൽ ലജ്ജ തോന്നേണ്ടത് എഴുതിയ നിങ്ങൾക്ക് തന്നെയാണ്, അല്ലെങ്കിൽ നിങ്ങളെയൊക്കെ ഇങ്ങനെ വളർത്തി സമൂഹത്തിന് വിപത്താക്കി മാറ്റിയ, പാഴായി മാറ്റിയ നിങ്ങളുടെ മാതാപിതാക്കൾക്ക്.
എന്റെയോ എന്റെ കുടുംബങ്ങങ്ങളുടെയോ ഏഴയലത്ത് പോലും ഈ വാക്കുകൾ ഏശില്ല. തളർത്താമെന്ന് കരുതിയിട്ടുണ്ടെങ്കിൽ ആ തീ വെള്ളമൊഴിച്ചു കെടുത്തിയേക്ക്. ഇവിടെ ചിലവാകില്ല
എന്റെ ഈ പോസ്റ്റ് ഓൺലൈൻ ന്യൂസ് പോർട്ടലുകൾ എടുക്കണം എന്നാണ് ഞാൻ ആഗ്രഹിക്കുന്നത്.ലജ്ജിക്കേണ്ടത് നിങ്ങളാണ്, അല്ലെങ്കിൽ…
Posted by Adv Manjuvani Bhagyaratnam on Saturday, October 28, 2023
പ്രതികരിക്കാൻ ഇവിടെ എഴുതുക: