ന്യൂദല്‍ഹി:നാല് ദിവസം നീളുന്ന 69-ാമത് എബിവിപി ദേശീയ സമ്മേളനത്തിന് തുടക്കം കുറിച്ച് നടന്ന ഭൂമി പൂജയില്‍ പ്രമുഖ നേതാക്കള്‍ പങ്കെടുത്തു. ഡിസംബര്‍ ഏഴ് മുതലാണ് സമ്മേളനം ആരംഭിക്കുക. ഈ വര്‍ഷം എബിവിപിയ്‌ക്ക് 75 വയസ്സ് തികയുകയാണ് എന്ന പ്രത്യേകതയും ഉണ്ട്.
ആര്‍എസ്എസിന്റെ അഖില ഭാരതീയ സഹ പ്രചാര പ്രമുഖ് സുനില്‍ അംബേദ്കര്‍ അധ്യക്ഷനായിരുന്നു. നാഷണല്‍ ബുക്ക് ട്രസ്റ്റ് ചെയര്‍മാന്‍ മിലിന്ദ് മറാത്തെ, എബിവിപി ദേശീയ അധ്യക്ഷന്‍ മനുശര്‍മ്മ കഠാരിയ, എബിവിപി ദേശീയ കോ-ഓര്‍ഗനൈസേഷന്‍ സെക്രട്ടറി പ്രഫുല്ല അഖണ്ഡ് എന്നിവര്‍ സംബന്ധിച്ചു.
എബിവിപി മുന്‍ ദേശീയ ജനറല്‍ സെക്രട്ടറി നിധി ത്രിപാഠി, എബിവിപി ദല്‍ഹി പ്രസിഡന്‍റ് ഡോ. അഭിഷേക് ടാണ്ടന്‍, മന്ത്രി ഹര്‍ഷ് അത്രി, എംപിമാരായ രമേഷ് ബിദൂരി, ബിക്കാനര്‍ വാല എന്ന ഭക്ഷ്യശൃംഖലയുടെ ഡയറക്ടര്‍ കിഷന്‍ അഗര്‍വാള്‍ എന്നിവര്‍ സംബന്ധിച്ചു.
അസോചം മാനേജിംഗ് കമ്മിറ്റി സീനിയര്‍ അംഗം സുഭാഷ് അഗര്‍വാള്‍, ദല്‍ഹി യൂണിവേഴ്സിറ്റഇ ദേശീയ സെക്രട്ടറി അപരാജിത, എന്നിവരും പങ്കെടുത്തു. ഭാരതം പ്രതിനിധീകരിക്കുന്ന നാനാത്വത്തില്‍ ഏകത്വം എന്ന സങ്കല്‍പത്തെ ആഘോഷിക്കുക എന്നതാണ് സമ്മേളനത്തിന്റെ സന്ദേശം. ഈ ലക്ഷ്യത്തോടെ രാജ്യത്തിന്റെ നാനാഭാഗത്ത് നിന്നും പ്രതിനിധികള്‍ എത്തിച്ചേരും. സമ്മേളനത്തിന് ശുഭകരമായ തുടക്കം ഉദ്ദേശിച്ചാണ് ഭൂമി പൂജ നടത്തിയത്.
സമ്മേളനത്തിന്റെ ഭാഗമായി പാനല്‍ ചര്‍ച്ചകളും സാംസ്കാരിക പ്രകടനങ്ങളും, ശില്‍പശാലയും നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: