Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ദുഷ്ടനിഗ്രഹത്തിനായി മലയിറങ്ങിയ ഭഗവതി

മനോഹര്‍ ഇരിങ്ങല്‍byമനോഹര്‍ ഇരിങ്ങല്‍
Oct 28, 2023, 04:12 pm IST
inSamskriti

കേരളത്തില്‍ ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രവും പാലാ ഇടമുള കുളങ്ങരക്കാവ് ഭഗവതി ക്ഷേത്രവും പോലെ പടിഞ്ഞാറു മുഖദര്‍ശനമുള്ള അതിപുരാതന ക്ഷേത്രങ്ങളിലൊന്നാണ് പാലക്കാട് ജില്ലയിലെ ശ്രീചേറ്റില്‍ വെട്ടിയ ഭഗവതി ക്ഷേത്രം. ഏകദേശം 5000 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുണ്ടെന്ന് പഴമക്കാര്‍ പറയുന്ന ക്ഷേത്രത്തില്‍ ഒരേസമയം ഭഗവാന്‍ പരമശിവന്റെയും ഭഗവതിയുടെയും ചൈതന്യമാണ് ഇവിടെ കുടികൊള്ളുന്നത്.
ഒലവക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് ഏതാണ്ട് 6 കിലോമീറ്റര്‍ ദൂരമുള്ള ധോണി വനമേഖലയില്‍ നിന്ന് 200 മീറ്റര്‍ ഉള്ളിലായി മൂലപ്പാടം എന്ന പ്രദേശത്ത് പ്രശാന്ത സുന്ദരമായ നെല്‍വയലിന് നടുവിലാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്.

ആന, പുലി, കരടി തുടങ്ങിയ വന്യജീവികള്‍ കാടിറങ്ങി സൈ്വരവിഹാരം നടത്തിയിരുന്ന ഇവിടെ ഏതാണ്ട് 50 വര്‍ഷം മുമ്പാണ് മനുഷ്യര്‍ കൂടുതലായി താമസിക്കാന്‍ തുടങ്ങിയത്. ഇവിടെയുള്ളവര്‍ക്ക് രോഗങ്ങള്‍, ദുരിതങ്ങള്‍, അകാലമൃത്യു, കൃഷിനാശം എന്നിവ പതിവായിരുന്നു. കാരണം തേടി ജ്യോല്‍സ്യരെ സമീപിച്ച പ്രദേശവാസികള്‍ക്കു മുന്നില്‍ ദേവപ്രശ്‌നത്തില്‍ ഉഗ്രകോപിയായ ചേറ്റില്‍ വെട്ടിയ ഭഗവതിയുടെ തട്ടകമാണ് ഈ പ്രദേശമെന്നും നൂറ്റാണ്ടുക ളായി പൂജാദി ചടങ്ങുകള്‍ മുടങ്ങിക്കിടക്കുന്ന ഇവിടെ മുടക്കം കൂടാതെ അവ നടത്തി ദേവിയുടെ കോപം ത ണുപ്പിക്കണമെന്നും വെളിപാടുണ്ടായി. അന്നുമുതല്‍ ഇവിടെ ചടങ്ങുകള്‍ നടത്തുന്നതില്‍ മുടക്കം വരുത്തിയിട്ടില്ല.

പണ്ട് നാട്ടുരാജാക്കന്മാരുടെ അധീനതയിലായിരുന്നു പാലക്കാട്, അകത്തെതറ, മലമ്പുഴ, ധോണി, ഉമ്മിണി തുടങ്ങിയ സ്ഥലങ്ങള്‍. കൊടുംകാടായതിനാല്‍ ഈ പ്രദേശത്ത് മനുഷ്യവാസമില്ലായിരുന്നു. ധോണി ഉള്‍വനത്തിലെ നായാട്ടിനിടയില്‍ ചെളിയില്‍ പാതി താഴ്ന്ന നിലയില്‍ ഒരു ദേവീവിഗ്രഹം രാജാവ് ദര്‍ശിക്കാനിടയായി. ഇതിന്റെ പൊരുളറിയാന്‍ കൊട്ടാരത്തില്‍ വിളിച്ചുവരുത്തിയ ജ്യോതിഷ പണ്ഡിതര്‍ സജ്ജന ദ്രോഹികളായ അസുരന്മാരെ കൂട്ടത്തോടെ കൊന്ന് ചെളിയില്‍ താഴ്‌ത്തിയത് ഉഗ്രമൂര്‍ത്തിയായ ചേറ്റില്‍ വെട്ടിയ ഭഗവതിയാണെന്ന് അരുള്‍ ചെയ്തു. ദേവി ഇവിടെ സ്വയംഭൂവായതാണെന്നും പറയപ്പെടുന്നുണ്ട്. കോപത്താല്‍ ജ്വലിച്ചു പുറംതിരിഞ്ഞു നില്‍ക്കുന്ന ദേവീകോപ ശമനത്തിനു വേണ്ടി വടക്ക് കിഴക്ക് ഭാഗത്ത് ശിവ ഭഗവാനെയും പ്രതിഷ്ഠിച്ചുവെന്നും പിന്നീട് ക്ഷേത്രം നിര്‍മിച്ചെന്നും കരുതപ്പെടുന്നു.

നാട്ടുരാജാക്കന്മാരുടെ കാലശേഷം കൊടുംവനമായതിനാലും ഈ മേഖലകളില്‍ മനുഷ്യവാസമില്ലാത്തതിനാലും ക്ഷേത്രത്തെ പറ്റി അധികമാരും അറിഞ്ഞിരുന്നില്ല. ക്ഷേത്രത്തിനു സമീപമുള്ള ചെങ്കുത്തായ കൂര്‍മ്പാച്ചി മലയുടെ മുകളില്‍ വിശ്രമിച്ചിരുന്ന ചേറ്റില്‍ ഭഗവതി ദുര്‍ജ്ജന നിഗ്രഹത്തിനു വേണ്ടി മലയിറങ്ങി വന്നതാണെന്നും വിശ്വാസമുണ്ട്.

എല്ലാ വര്‍ഷവും മീനത്തിലെ രണ്ടാമത്തെ ചൊവ്വാഴ്ചയാണ് ഇവിടുത്തെ പ്രതിഷ്ഠാമഹോത്സവം. എല്ലാ മലയാളമാസം ഒന്നാം തീയതിയും അന്നദാനവും നടത്തുന്നു. കടുമധുര പായസമാണ് ദേവിയുടെ ഇഷ്ടവഴിപാട്.

ഉച്ചപൂജ മാത്രമാണ് ക്ഷേത്രത്തില്‍ നടത്തുന്നത്. എന്നാല്‍ ശിവരാത്രി, ഉത്സവ കൊടിയേറ്റ്, മണ്ഡല കാലമായ വൃശ്ചികമാസം ഒന്നു മുതല്‍ 41 ദിവസം… ഇത്യാദി വിശേഷങ്ങളില്‍ വൈകുന്നേരം നട തുറന്നുള്ള പൂജയും പതിവാണ്. കൂറ്റന്‍ കരിങ്കല്‍ ചുമരുകള്‍ക്കുള്ളില്‍ പണികഴിക്കപ്പെട്ട ക്ഷേത്രത്തിന്റെ ചുറ്റുമതിലിനു മാത്രം ഏതാണ്ട് ഇരുപതടിയോളം ഉയരമുണ്ടാകും. മേല്‍ക്കൂര മാത്രമേ പുറമെ നിന്ന് കാണപ്പെടുകയുള്ളൂ ക്ഷേത്ര നടപ്പന്തലും ക്ഷേത്രത്തിനോടു ചേര്‍ന്നുള്ള കുളവും പ്രദേശവാസികളാണ് നവീകരിച്ചത്. വര്‍ഷത്തില്‍ മകര മാസം ഒന്നാം തീയതി ക്ഷേത്രത്തിലെ പൂജയ്‌ക്കു ശേഷം ഇവിടെ നിന്നും മൂന്നു കിലോമീറ്റര്‍ ഉള്‍വനത്തിലുള്ള അയ്യപ്പന്‍കുണ്ട് എന്ന സ്ഥലത്തെ അയ്യപ്പന്‍ ശിലയില്‍ പ്രത്യേക വഴിപാട് പൂജയും പതിവ് തെറ്റാതെ നടത്താറുണ്ട്. നാട്ടുകാര്‍ ചേര്‍ന്നുള്ള ക്ഷേത്ര കമ്മറ്റിക്കാണ് ഈ അമ്പലത്തിന്റെ നടത്തിപ്പു ചുമതല. കാടും മലയും നിറഞ്ഞ് പ്രകൃതിസുന്ദരമാണ് ധോണി ഉള്‍പ്പെടുന്ന പ്രദേശം.

 

Tags: Edamula kulangara Bhagwati TempleBhagwatiEttumanur Mahadeva Temple
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

കെടാവിളക്ക് കത്തിനില്‍ക്കുന്ന കേരളത്തിലെ ഏകക്ഷേത്രമായ ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിലെ ഐതിഹ്യം

പുതിയ വാര്‍ത്തകള്‍

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ പ്രജ്ഞാനന്ദയ്‌ക്ക് ശക്തമായ തിരിച്ചുവരവ് വാന്‍ ഫോറീസ്റ്റിനെ തോല്‍പിച്ചു, സോയുമായി സമനിലയും

അഗ്നി പാകിസ്ഥാന്‍ സ്വാതന്ത്ര്യസമരത്തിന് ആശംസ നേരുന്ന കോണ്‍ഗ്രസ് നേതാവ് റെജി പുത്തൂര്‍. ആന്‍റോ ആന്‍റണിയുടെ അനുയായി ആണ് റെജി പുത്തൂര്‍ (ഇടത്ത്) റെജി പുത്തൂരും ആന്‍റോ ആന്‍റണിയും (നടുവില്‍)

പാകിസ്ഥാന് സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന് കേരളത്തിലെ കോൺഗ്രസ് നേതാവ്; കോണ്‍ഗ്രസ് ഇന്ത്യാ വിഭജനം ആഘോഷിക്കുന്നു:അനൂപ് ആന്‍റണി

വന്ദേമാതര അവഹേളനം:മുഹമ്മദ് അലി ജിന്നയുടെയും മുഖ്യമന്ത്രി വി ഡി സതീശന്റെയും കോലം കത്തിച്ച് യുവമോർച്ച പ്രതിഷേധം

മാജികിന് സാക്ഷിയാവുകയെന്ന് കിയാര മുതല്‍ നയന്‍താര വരെ…. ഗീതു മോഹന്‍ദാസിന്റെ സിനിമയെക്കുറിച്ച് ടോക്സിക് സിനിമയിലെ സുന്ദരികള്‍

ചിത്രം എന്ന സിനിമ തമിഴില്‍ റീമേക്ക് ചെയ്തപ്പോള്‍ വിജയിക്കില്ലെന്ന് ഉറപ്പായിരുന്നു. കാരണം ഞാന്‍ മോഹന്‍ലാലിനെപ്പോലെ ക്യൂട്ടല്ല: സത്യരാജ്

ഹിന്ദി സിനിമാതാരം അനന്യ രാജ് 27ാം വയസ്സില്‍ മരിച്ചു, മരണവാര്‍ത്ത കുടുംബം പുറത്തുവിട്ടത് ഒരു മാസത്തിന് ശേഷം

ചിങ്ങ മാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു, പുലര്‍ച്ചെ മുതല്‍ ഭക്തര്‍ക്ക് ദര്‍ശനം

‘ബങ്കിം ചന്ദ്ര ആരാണെന്നോ സ്വാതന്ത്ര്യ സമര സേനാനികൾ തൂക്കുമരം ചുംബിക്കുമ്പോൾ ചുണ്ടുകളിൽ വന്ദേമാതരം ഉണ്ടായിരുന്നെന്നും സോണിയയ്‌ക്ക് അറിയില്ല’

ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വേണ്ട, ‘നാല്‍സാറി’നു പിന്നാലെ ബംഗളൂരുവിലെ നിയമവിദ്യാര്‍ത്ഥികളും പ്രതിഷേധത്തില്‍

ദല്‍ഹി മെട്രോയില്‍ യുവതിയുടെ ചിത്രം ഫോണില്‍ പകര്‍ത്തി: സിഐഎസ്എഫ് ജവാനെ സസ്പന്‍ഡ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.