ന്യൂദല്‍ഹി: രാജ്യത്ത് ഐ ഫോണ്‍ നിര്‍മാണം ഏറ്റെടുത്ത് ടാറ്റ. രണ്ടര വര്‍ഷത്തിനുള്ളില്‍ ഭാരതത്തില്‍ നിന്ന് ആഭ്യന്തര, ആഗോള വിപണികളിലേക്ക് ഐ ഫോണുകള്‍ നി
ര്‍മിച്ചു തുടങ്ങുമെന്ന് കേന്ദ്ര ഇലക്ട്രോണിക്‌സ്, ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ അറിയിച്ചു.
ഐ ഫോണ്‍ കമ്പനി ആപ്പിളിന്റെ വിതരണക്കാരായ വിസ്‌ട്രോണിന്റെ ഉപകമ്പനി
ഓഹരികള്‍ ടാറ്റ വാങ്ങിയതോടെയാണ് രാജ്യത്തെ ഐ ഫോണ്‍ നിര്‍മാണത്തിനു വഴിയൊരുങ്ങിയത്. ഇന്നലെ തായ്വാനില്‍ ചേര്‍ന്ന വിസ്‌ട്രോണ്‍ കമ്പനി ബോര്‍ഡ് യോഗത്തിലാണ് തീരുമാനം. ചൈനീസ് സ്വാധീനം കുറയ്‌ക്കാനുള്ള ആപ്പിള്‍ പദ്ധതി ഭാഗമായിക്കൂടിയാണ് പുതിയ ഏറ്റെടുക്കലുകള്‍.
നാലു വര്‍ഷത്തിനകം ആഗോള യൂണിറ്റുകളുടെ 25 ശതമാനം ഭാരതത്തില്‍ ഉത്പാദിപ്പിക്കാനാണ് ആപ്പിള്‍ ഒരുങ്ങുന്നത്. കര്‍ണാടകയിലെ വിസ്‌ട്രോണ്‍ കോര്‍പ്പറേഷന്‍ ഫാക്ടറി അടക്കം ടാറ്റ ഏറ്റെടുത്ത് ഐ ഫോണ്‍ നിര്‍മാണം വേഗത്തിലാക്കും. ഇവിടെ ആപ്പിളിന്റെ ചില ഭാഗങ്ങള്‍ ഇപ്പോള്‍ നിര്‍മിക്കുന്നു. ആയിരത്തോളം ജീവനക്കാരുണ്ട്. ആപ്പിള്‍ ഉത്പന്നങ്ങളുടെ നിര്‍മാണക്കരാര്‍ ഏറ്റെടുത്ത തായ്വാന്‍ കമ്പനികളായ വിസ്‌ട്രോണിനും ഫോക്സ്‌കോണിനും ഭാരതത്തില്‍ നിര്‍മാണ യൂണിറ്റുകളുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദീര്‍ഘ വീക്ഷണത്തോടെയുള്ള നടപടികള്‍ സ്മാര്‍ട്ട് ഫോണ്‍ നിര്‍മാണത്തിനും കയറ്റുമതിക്കുമുള്ള വിശ്വസനീയവും പ്രധാനവുമായ കേന്ദ്രമായി രാജ്യത്തെ മാറ്റിയതായി കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
രണ്ടര വര്‍ഷത്തിനകം ഐ ഫോണ്‍ നിര്‍മാണം യാഥാര്‍ഥ്യമാകും. വിസ്ട്രോണ്‍ കമ്പനി പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തതിന് ടാറ്റ ടീമിന് അഭിനന്ദനങ്ങള്‍. ഭാരതത്തില്‍ നിന്ന് ആഗോള വിതരണ ശൃംഖല കെട്ടിപ്പടുക്കാന്‍ ആപ്പിളിനെ പുതിയ നടപടി സഹായിക്കും. കേന്ദ്ര ഇലക്ട്രോണിക്‌സ് മന്ത്രാലയം ഭാരതത്തിലെ ഇലക്ട്രോണിക്സ് കമ്പനികളുടെ വളര്‍ച്ചയില്‍ പൂര്‍ണ പിന്തുണയുമായി നിലകൊള്ളുന്നു.
ഭാരതത്തെ അവരുടെ വിശ്വസ്ത ഉത്പാദന പങ്കാളിയാക്കാന്‍ ആഗ്രഹിക്കുന്ന ആഗോള ഇലക്ട്രോണിക് ബ്രാന്‍ഡുകളെ സര്‍ക്കാര്‍ പിന്തുണയ്‌ക്കും. രാജ്യത്തെ ആഗോള ഇലക്ട്രോണിക്സ് ശക്തിയാക്കുകയെന്ന പ്രധാനമന്ത്രിയുടെ പദ്ധതി സാക്ഷാത്കരിക്കുകയാണ് ലക്ഷ്യമെന്നും രാജീവ് ചന്ദ്രശേഖര്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: