തിരുവനന്തപുരം: തിങ്കളാഴ്ച നടക്കുന്ന മഹല്‍ എംപവര്‍മെന്റ് മിഷന്റെ പാലസ്തീന് ഐക്യദാര്‍ഢ്യ പരിപാടിയില്‍ നിന്ന് ശശി തരൂരിനെ ഒഴിവാക്കി. മുസ്ലീം ലീഗ് സംഘടിപ്പിച്ച പാലസ്തീന് ഐക്യദാര്‍ഢ്യ റാലിയില്‍ ഹമാസ് തീവ്രവാദ സംഘടനയാണെന്ന പരാമര്‍ശം നടത്തിയത് വിവാദമായതിന് പിന്നാലെയാണ് നടപടി.
പരിപാടിയില്‍ സിപിഎം നേതാവ് എം.എ ബേബിയെയും ശശി തരൂര്‍ എം.പിയെയുമാണ് മുഖ്യാതിഥികളായി നേരത്തെ നിശ്ചയിച്ചിരുന്നത്.എന്നാല്‍ പാലസ്തീന് ഐക്യദാര്‍ഢ്യ വേദിയില്‍ ഹമാസ് വിരുദ്ധ പ്രസംഗം നടത്തിയെന്ന് വിമര്‍ശിച്ച് സിപിഎം നേതാക്കള്‍ ഉള്‍പ്പെടെ തിരുവനന്തപുരം എം പി കൂടിയായ ശശി തരൂരിനെതിരെ രംഗത്തെത്തിയിരുന്നു.
തിരുവനന്തപുരം കോര്‍പ്പറേഷനിലെ മഹല്ലുകളുടെ കോര്‍ഡിനേഷന്‍ കമ്മിറ്റിയാണ് മഹല്ല് എംപവര്‍മെന്റ് മിഷന്. തരൂരിനെ ഒഴിവാക്കാന്‍ മഹല്ല് കമ്മിറ്റി യോഗം ചേര്‍ന്ന് തീരുമാനിക്കുകയായിരുന്നു.
അതേസമയം ഹമാസ് തീവ്രവാദ സംഘടനയാണെന്ന മുസ്ലീംലീഗ് വേദിയിലെ പരാമര്‍ശത്തില്‍ വിശദീകരണവുമായി ശശി തരൂര്‍ രംഗത്തെത്തി. താന്‍ എന്നും പലസ്തീന് ജനതയ്ക്ക് ഒപ്പമാണെന്ന് തരൂര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: