വരേണ്യത്തിന്റെ അര്‍ത്ഥം താഴെക്കൊടുത്തിരിക്കുന്ന പ്രമാണങ്ങളില്‍ ദര്‍ശിക്കാം.
വൃണുതേവരണാര്‍ത്ഥത്വാ
ജ്ജാഗ്രത്സ്വപ്‌നാദിവര്‍ജിതം
നിത്യം ശുദ്ധം ബുദ്ധമേകം
സത്യം തദ്ധീമഹീശ്വരം
(അഗ്‌നിപുരാണം 212/5)
വൃണുതേ, അതായത് വരണാര്‍ത്ഥമായതിനാല്‍ ജാഗ്രതവും സ്വപ്‌നാദിരഹിതവും നിത്യ,ശുദ്ധ,ബുദ്ധവും ഏകസത്യസ്വരൂപവുമായ ആ ഈശ്വരനെ ഞാന്‍ ധ്യാനിക്കുന്നു.
വരേണ്യം വരണീയശ്ച
സംസാരഭയഭീരുഭിഃ
ആദിത്യാന്തര്‍ഗതം യച്ച
ഭര്‍ഗാഖ്യം വാ മുമുക്ഷുഭിഃ
(യോഗ. യാജ്ഞ. 9/56/57)
സംസാരഭയങ്ങളാല്‍ ഭയഭീതനും മോക്ഷത്തെ ഇച്ഛിക്കുന്നവനും സൂര്യമണ്ഡലത്തിന്റെ മദ്ധ്യത്തില്‍ സ്ഥിതി ചെയ്യുന്ന ‘ഭര്‍ഗ’ മെന്ന തേജസ്സിനെ ധ്യാനിക്കുക.
വരണീയം പ്രാര്‍ത്ഥനീയം
ജന്മമൃത്യുദുഃഖാദീനാം
നാശായ ധ്യാനേനോപാസനീയം
(സായണ ഭാഷ്യം, ഭാരദ്വാജ, രാവണ, മഹീധര)
വരണീയം, അതായത് പ്രാര്‍ത്ഥനാ യോഗ്യം. ജന്മമൃത്യു ദുഃഖാദികളുടെ വിനാശനാര്‍ത്ഥം ധ്യാനം മൂലം ഉപാസിക്കാന്‍ യോഗ്യമായത്.
(ഏന്യ) പ്രാധാനേ പ്രാര്‍ത്ഥനീയേ
ച യവദ്ധരം വര്‍ത്തന്തു
അര്‍ഹം അതിശ്രേഷ്ഠ തദ്വരേണ്യം
(വാചസ്പത്യേ)
വൃജ് എന്ന ധാതുരൂപത്തോട് ഏണ്യം എന്ന പ്രത്യയം ചേരുമ്പോള്‍ പ്രാര്‍ത്ഥന എന്ന അര്‍ത്ഥം ഉളവാകുന്നു. അതിനാല്‍ ‘വരേണ്യ’ ത്തിന്റെ അര്‍ത്ഥം വര്‍ണനായോഗ്യം എന്നും ശ്രേഷ്ഠം എന്നും ആകുന്നു.
വരേണ്യം ആശ്രയണീയം
(വിദ്യാരണ്യ)
വരേണ്യം എന്നാല്‍ ആശ്രയിക്കാന്‍ പറ്റിയത്.
വരണീയമഭേദ്യമിത്യര്‍ത്ഥഃ
(വി. സ. ഭാ.)
വരണീയമെന്നാല്‍ അഭേദ്യമായ ജ്ഞാനത്താല്‍ അറിയുവാന്‍ പറ്റിയത്.
സര്‍വം വരണീയം നിരതിശയാനന്ദം
(ശങ്കരഭാഷ്യം)
സമസ്തരൂപങ്ങളും യാതൊന്നിനെക്കാള്‍ താഴ്ന്ന നിലയില്‍ സ്ഥിതി ചെയ്യുന്നുവോ ആ സ്ഥിതിയില്‍ നിലകൊള്ളുന്ന പരമാനന്ദസ്വരൂപം സര്‍വപ്രാണികളാലും പ്രാര്‍ത്ഥിക്കപ്പെടാന്‍ യോഗ്യമാണ്.
വരേണ്യം സര്‍വതേജോഭ്യോ
ശ്രേഷ്ഠ വൈ പരമം പദം
സ്വര്‍ഗ്ഗാപവര്‍ഗ്ഗകാമൈര്‍വാ
വരണീയം സദൈവ ഹി
(അഗ്‌നി പു. അ. 216/5)
സമസ്തതേജസ്സുകളില്‍വച്ചു ശ്രേഷ്ഠവും വര്‍ണനായോഗ്യവും പരമപദവും സ്വര്‍ഗവും അപവര്‍ഗവും കാംക്ഷിക്കുന്നവര്‍ക്കു സദാ ഉപാസനായോഗ്യമാണ്
വരേണ്യം സേവ്യം
(ഖണ്ഡരാജ ദീ. സം. ഭാ)
വരേണ്യം എന്നാല്‍ സേവിക്കാന്‍ യോഗ്യമായത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: