നടൻ വിനായകൻ പോലീസ് സ്റ്റേഷനിലുണ്ടായ സംഭവം വിനായകന്റെ കലാപ്രവർത്തനമായി കണ്ടാൽ മതി എന്നായിരുന്നു. എറണാകുളം നോർത്ത് സ്റ്റേഷനിൽ മദ്യപിച്ചെത്തി ബഹളമുണ്ടാക്കിയ സംഭവത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. മന്ത്രിയുടെ പ്രസ്താവനയോട് പ്രതികരിച്ചിരിക്കുകയാണ് നടൻ ഹരീഷ് പേരടി. വർണ്ണ വിവേചനത്തിന്റെയും ജാതി രാഷ്‌ട്രിയത്തിന്റെയും മഹത്തായ സന്ദേശം സാധാരണ ജനങ്ങളിലെത്തിക്കുന്ന ഈ നാടകം കേരളത്തിലെ എല്ലാ പോലീസ് സ്റ്റേഷനുകളിലും കളിക്കപ്പെടേണ്ടതാണെന്ന് ഹരീഷ് പേരടി സോഷ്യൽമീഡിയയിൽ കുറിച്ചു.
ഹരീഷ് പേരടിയുടെ വാക്കുകൾ:
“All the world’s a stage” .. അതെ.. ലോകം മുഴുവൻ അരങ്ങാണെന്ന് പറഞ്ഞ ഷേക്സ്പ്പിയറുടെ ആ വലിയ നാടക വചനത്തിന്റെ പിൻബലത്തിലായിരുന്നു ഇന്നലെ പോലീസ് സ്റ്റേഷൻ അരങ്ങായി മാറിയത് എന്ന് നമ്മുടെ സാംസ്കാരിക മന്ത്രി സജി ചെറിയാൻ സാർ പറയാതെ പറഞ്ഞപ്പോളാണ് എനിക്കും ബോധം വന്നത്. ഇത് നാടകമാണെന്ന് അറിയാതെ ഇതിനെ ജനകിയ പ്രശനങ്ങളുമായി താരത്മ്യം ചെയ്ത എനിക്കൊന്നും നാടകക്കാരൻ എന്ന് പറയാനുള്ള യോഗ്യതപോലും നഷ്ടമായി. സജി സാർ നിങ്ങൾ വേറെ ലെവലാണ്.. അഭിനന്ദനങ്ങൾ .”തീ-പ-കു-വിനെ പേടിപ്പിക്കല്ലെ” എന്ന നാടകത്തിലെ പ്രധാന കഥാപാത്രം അഭിനയിച്ച വിനായകൻ ശരിക്കും ഞെട്ടിച്ചു. ആ പോലീസ് ഓഫിസറുടെ വില്ലൻ വേഷം അഭിനയിച്ച നടനും കലക്കി.ഇതിന്റെ രചനയും നിർമ്മാണവും ആരാണെന്ന് അറിയില്ലെങ്കിലും അവർക്കും അഭിനന്ദനങ്ങൾ… വർണ്ണ വിവേചനത്തിന്റെയും ജാതി രാഷ്‌ട്രിയത്തിന്റെയും മഹത്തായ സന്ദേശം സാധാരണ ജനങ്ങളിലെത്തിക്കുന്ന ഈ നാടകം കേരളത്തിലെ എല്ലാ പോലീസ് സ്റ്റേഷനുകളിലും കളിക്കപ്പെടേണ്ടതാണ്.തൊട്ടടുത്ത പോലിസ് സ്റ്റേഷനിൽ കളിക്കുമ്പോൾ ഞാനും കാണുംഅഭിവാദ്യങ്ങൾ.
“All the world's a stage” ..അതെ..ലോകം മുഴുവൻ അരങ്ങാണെന്ന് പറഞ്ഞ ഷേക്സ്പ്പിയറുടെ ആ വലിയ നാടക വചനത്തിന്റെ…
Posted by Hareesh Peradi on Thursday, October 26, 2023
പ്രതികരിക്കാൻ ഇവിടെ എഴുതുക: