കൊച്ചി : പമ്പയിലെ പുരോഹിത നിയമനവുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും രേഖകളും ഹാജരാക്കാന്‍ ദേവസ്വം ബോര്‍ഡിന് ഹൈക്കോടി നിര്‍ദ്ദേശം നല്കി. പട്ടികയിലുളള ക്രിമിനല്‍ പശ്ചാത്തലമുള്ളവരുടെ വിശദാംശങ്ങളും ലഭ്യമാക്കണമെന്ന് ഹൈക്കോടതി ഡിവിഷന് ബഞ്ച് നിര്‍ദ്ദേശം നല്കി.
സ്ഥിരമായി ചിലര്‍ക്ക് മാത്രം നിയമനം നല്‍കുന്നുവെന്ന ഹര്‍ജിയിലാണ് കോടതി ഇടപെടല്‍. പിതൃ പൂജ നടത്തുന്ന ബലിത്തറകളിലെ നിയമനം ബോര്‍ഡ് ഉദ്യോഗസ്ഥരുടെ ഇഷ്ടക്കാര്‍ക്ക് മാത്രമേ നല്‍കുന്നുളളൂ എന്നാണ് ആരോപണം.
കഴിഞ്ഞ നാലു വര്‍ഷമായി കരാര്‍ ലഭിക്കുന്നത് ഒരേ ആളുകള്‍ക്കാണ്. മാര്‍ക്ക് പ്രസിദ്ധീകരിക്കുന്ന പതിവ് നിര്‍ത്തി ഇത്തവണ പട്ടിക പ്രസിദ്ധീകരിക്കുകയായിരുന്നു.
ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനം ആരംഭിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ബലിത്തറകളിലെ പുരോഹിത നിയമനം നടന്നത്. കുറെ വര്‍ഷങ്ങളായി ഇതിനുള്ള കരാര്‍ ലഭിക്കുന്നത് ഒരേ ആളുകള്‍ക്കാണ്.
ഇത്തവണ കരാര്‍ ലഭിച്ച 19 പേരില്‍ 11 ഉം നാലു വര്‍ഷമായി തുടര്‍ച്ചയായി നിയമിക്കപ്പെടുന്നവരാണ്. പുരോഹിത നിയമനത്തിനായി അപേക്ഷിച്ച 75 പേരെ അഭിമുഖം നടത്തി നടത്തിയാണ് നിയമനം. എന്നാല്‍ അഭിമുഖത്തിന് എത്തിയ 75 പേരില്‍ നിയമനം ലഭിച്ചത് എട്ട് പുതുമുഖങ്ങള്‍ക്ക് മാത്രം. ബാക്കി 11 പേരും പതിവായി നിയമിക്കപ്പെടുന്നവരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: