കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയില്‍ പുതുതായി അനുവദിച്ച നഴ്സിങ് കോളജില്‍ നവംബര്‍ ആദ്യവാരം ക്ലാസ്സ് തുടങ്ങും.എംജി സര്‍വ്വകലാശാലയുടെ സെന്റ്റര്‍ ഫോര്‍ പ്രഫഷണല്‍ ആന്‍ഡ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് (സി പാസ്) മുഖേനെയുള്ള ബിഎസ്സി നഴ്സിങ് കോഴ്സാണ് ആദ്യഘട്ടത്തില്‍ തുടങ്ങുന്നത്. നഒന്നാം ഘട്ടത്തില്‍ നാല്‍പ്പതു സീറ്റിലാണു പ്രവേശനം നടത്തിയിട്ടുള്ളത്. ഇവിടെ പഠനത്തിനെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലാണ് പരിശീലനം നല്‍കുക. ജനറല്‍ ആശുപത്രിയില്‍ 150 കിടക്കകളാണ് നിലവിലുള്ളത്.
ആശുപത്രിയിലെ കിടക്കകളുടെ എണ്ണം വര്‍ധിക്കുന്നത് അനുസരിച്ച് നഴ്സിങ് കോളജിലെ സീറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കും. കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് നിശ്ചിത ശതമാനം സീറ്റുകളിലേക്ക് അടുത്ത തവണ മുതല്‍ പ്രത്യേക ഗ്രേസ് മാര്‍ക്ക് ഉണ്ടാകും.
കാഞ്ഞിരപ്പള്ളി – ഈരാറ്റുപേട്ട റോഡില്‍ ഇല്ലത്തുംകടവ് ജങ്ഷനില്‍ ജാസ് വ്യാപാര സമുച്ചയത്തിലാണ് കോളജ് പ്രവര്‍ത്തിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: