കോട്ടയം: സഹോദരന്റെ പേരിലുള്ള സിം കാർഡ് തിരികെ ചോദിച്ചതിന് അയൽവാസിയായ യുവാവിനെ ബിയർ കുപ്പി ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി പിടിയിൽ. കാണക്കാരി കടപ്പൂർ സ്വദേശി കെസി വിഷ്ണുവാണ് അറസ്റ്റിലായത്.
യുവാവിന്റെ സഹോദരന്റെ പേരിലുള്ള സിം കാർഡ് ആയിരുന്നു പ്രതി വിഷ്ണു ഉപയോഗിച്ചിരുന്നത്. ഇത് തിരികെ വേണമെന്ന് ആവശ്യപ്പെട്ടതാണ് ആക്രമണത്തിന് കാരണമെന്ന് പോലീസ് പറയുന്നു. ഇത് സംബന്ധിച്ച് ബുധനാഴ്ച രാത്രി വാക്കേറ്റമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ബിയർകുപ്പി ഉപയോഗിച്ച് പ്രതി ആക്രമണം നടത്തിയത്.
ഇയാളുടെ പേരിൽ മറ്റ് രണ്ട് ക്രിമിനൽ കേസുകൾ കൂടി നിലവിലുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: