കണ്ണൂര്‍: പരശുറാം എക്സ്പ്രസില്‍ ഒരു ജനറല്‍ കോച്ചുകൂടി അനുവദിക്കുമെന്ന് സതേണ്‍ റെയില്‍വേ ഉദ്യോഗസ്ഥര്‍ ഉറപ്പു നല്‍കിയതായി ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗവും റെയില്‍വേ പാസഞ്ചേഴ്സ് അമിനിറ്റി മുന്‍ ചെയര്‍മാനുമായ പി.കെ. കൃഷ്ണദാസ് അറിയിച്ചു.
പരശുറാം എക്സപ്രസില്‍ യാത്ര ക്കാര് തിരക്ക് കാരണം ബുദ്ധിമുട്ടനുഭവിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് റെയില്‍വേ ഉേദ്യാഗസ്ഥരായ ഓപ്പറേഷന്‍സ് പിസിപിഒ ചെന്നൈ ശ്രീകുമാര്‍, സതേണ്‍ റെയില്‍വേ ജനറല്‍ മാനേജര്‍ എസ്.കെ. സിംഗ് എന്നിവരുമായാണ് ഇതു സംബന്ധിച്ച് ഇന്നലെ അദ്ദേഹം ഇക്കാര്യം സംസാരിച്ചത്. നിലവില്‍ 21 കോച്ചുകളുളള പരശുറാമില്‍ ഒന്നു കൂടിവര്ദ്ധിക്കുന്നതോടെ 22 ആകുമെന്നും നിലവില്‍ ജനറല്‍ കോച്ചുകള്‍ കുറച്ചുവെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു.
നിലവില്‍ 15 കോച്ചുകള്‍ ജനറലാണ്. ഒന്നുകൂടി വര്‍ദ്ധിക്കുമ്പോള്‍ യാത്രാ ക്ലേശം പരിഹരിക്കപ്പെടും. റോഡ് യാത്ര ദുരിതമായതോടെ ജനങ്ങള്‍ കൂടുതലായും ട്രയിനിനെ
ആശ്രയിക്കുന്ന സാഹചര്യമാണ്. ഇതാണ് തിരക്ക് വര്‍ദ്ധിക്കാന്‍ കാരണം. ഹൃസ്വ ദൂര യാത്രക്കാര്‍ക്കായി കൂടുതല്‍ മെമു സര്‍വ്വീസുകള്‍ കണ്ണൂര്‍-കോഴിക്കോട്, കണ്ണുര്‍-ഷോറണ്ണൂര്‍ റൂട്ടില്‍ ആരംഭിക്കണമെന്ന് റെയില്‍വേ ബോര്‍ഡിനോട് ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു. ഇക്കാര്യവും അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന് അധികൃതര്‍ ഉറപ്പ് നല്‍കിയതായു കൃഷ്ണദാസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: