കോയമ്പത്തൂര്‍: ആയുര്‍വേദത്തിന്റെ പ്രയോജനങ്ങള്‍ കൂടുതല്‍ പേരിലെത്തിക്കുന്നതിനും സേവനങ്ങള്‍ വിപുലീകരിക്കുന്നതിന്റെയും ഭാഗമായി പ്രമുഖ ആയുര്‍വേദ ബ്രാന്‍ഡായ കോയമ്പത്തൂര്‍ ആര്യവൈദ്യ ഫാര്‍മസി പുതിയ ഉപഭോക്തൃ ബിസിനസ്സ് വിഭാഗം ആരംഭിച്ചു. ആരോഗ്യം, പ്രതിരോധശേഷി, ചര്‍മ്മ സംരക്ഷണം, വേദനസംഹാരി എന്നിവയില്‍ ആയുര്‍വേദ അധിഷ്ഠിത ഉല്പന്നങ്ങള് ഈ ഡിവിഷന് വികസിപ്പിക്കുകയും വിപണനം നടത്തുകയും ചെയ്യും.
പുതിയ വിഭാഗത്തിന്റെ ഉദ്ഘാടനം ആര്യ വൈദ്യ ഫാര്‍മസി മാനേജിങ് ഡയറക്ടര്‍ ദേവിദാസ് വാര്യര്‍ നിര്‍വ്വഹിച്ചു. എക്സിക്യൂട്ടീവ് ഡയറക്ടര്‍ കൃഷ്ണദാസ് വാര്യര്‍, സിഇഒ വിപി
ന് വിജയ്, ഉപഭോക്തൃ ബിസിനസ് വിഭാഗം വൈസ് പ്രസിഡന്റ് അങ്കുര്‍ ജെയിന് എന്നിവര്‍ പങ്കെടുത്തു.
പ്രതിരോധശേഷി, വേദനസംഹാരികള്‍, ചര്‍മ്മം, മുഖം, മുടി സംരക്ഷണം, ദഹന പ്രശ്നങ്ങള്‍ തുടങ്ങിയ മേഖലകളില്‍ പന്ത്രണ്ടോളം ഉല്‍പ്പന്നങ്ങള്‍ ആദ്യം പുറത്തിറക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: