നാഗ്പൂര്‍: രാഷ്ട്രീയ സ്വയംസേവക സംഘം അഖിലഭാരതീയ കാര്യകാരി മണ്ഡല് ബൈഠക് നവംബര്‍ 5 മുതല്‍ 7 വരെ ഗുജറാത്തിലെ ഭുജില്‍ ചേരും. ആര്‍എസ്എസ് പ്രവര്‍ത്തനത്തിന്റെ സൗകര്യത്തിനായി രൂപംകൊടുത്ത 45 പ്രാന്തങ്ങളുടെ സംഘചാലകന്മാര്, സഹസംഘചാലകന്മാര്, പ്രാന്ത കാര്യവാഹ്, സഹകാര്യവാഹുമാര്‍, പ്രാന്തപ്രചാരകന്മാരും സഹപ്രചാരകന്മാരും പങ്കെടുക്കും. സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്, സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ തുടങ്ങി അഖിലഭാരതീയ ചുമതലയുള്ളവരെല്ലാം പങ്കെടുക്കും. വിവിധ ക്ഷേത്ര സംഘടനകളില്‍ നിന്ന് നിശ്ചയിച്ച സംഘടനാ സെക്രട്ടറിമാരും ബൈഠക്കില്‍ പങ്കെടുത്തും.
സംഘടനാ പ്രവര്‍ത്തനങ്ങളുടെ അവലോകനത്തോടൊപ്പം സപ്തംബറില്‍ പൂനെയില്‍ ചേര്‍ന്ന അഖില ഭാരതീയ സമന്വയ ബൈഠക്കില്‍ ഉയര്‍ന്ന വിഷയങ്ങളും വിജയദശമി മഹോത്സവത്തില്‍ സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ചെയ്ത പ്രഭാഷണത്തിലെ പ്രധാനബിന്ദുക്കളും ചര്‍ച്ച ചെയ്യും.
2024 ജനുവരി 22ന് അയോധ്യയില്‍ നടക്കുന്ന ശ്രീരാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ചടങ്ങും അതുമായി ബന്ധപ്പെട്ട് രാജ്യത്തുടനീളമുള്ള നിര്‍ദിഷ്ട പരിപാടികളും യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്ന് ആര്‍എസ്എസ് അഖില ഭാരതീയ പ്രചാര്‍ പ്രമുഖ് സുനില്‍ ആംബേക്കര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: