കോട്ടയം: രാജ്യത്തെ വഴിയോരക്കച്ചവടക്കാരുടെ ഉന്നമനത്തിനായി കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ച പിഎം സ്വനിധി യോജനയില്‍ 57.20 ലക്ഷം ഗുണഭോക്താക്കള്‍. തെരുവ് കച്ചവടക്കാര്‍ക്ക് പിന്തുണ നല്കുന്നതിനായി 2020ല്‍ കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ച മൈക്രോ ക്രെഡിറ്റ് പദ്ധതിയിലൂടെ 2023 ജൂലൈ 20 വരെ 6492 കോടി രൂപയുടെ 50.63 ലക്ഷം വായ്പകള്‍ നല്കി.
വഴിയോരക്കച്ചവടക്കാര്‍ക്ക് ജാമ്യരഹിത ആദ്യ വായ്പ ഗഡു 10,000 രൂപയും രണ്ടാമത്തെ വായ്പ ഗഡു 20,000 രൂപയും മൂന്നാമത്തെ വായ്പ ഗഡു 50,000 രൂപയും നല്കുന്നതാണ് പദ്ധതി. വഴിയോരക്കച്ചവടക്കാര്‍ക്ക് അപേക്ഷ അയയ്‌ക്കാനും, അപേക്ഷാ നിലയും ക്യാഷ്ബാക്ക് വിശദാംശങ്ങളും പരിശോധിക്കാന്‍ മൊബൈല്‍ ആപ്ലിക്കേഷനും പുറത്തിറക്കിയിട്ടുണ്ട്. 2024 ഡിസംബറോടെ പ്രധാനമന്ത്രി സ്വനിധി സ്‌കീമിന് കീഴില്‍ യഥാക്രമം 42 ലക്ഷം, 12 ലക്ഷം, 3 ലക്ഷം എന്നിങ്ങനെ വായ്പ നല്കാന്‍ ലക്ഷ്യമിടുന്നു. പദ്ധതിയിലൂടെ 38 കോടിയുടെ ഡിജിറ്റല്‍ ഇടപാടുകള്‍ ഗുണഭോക്താക്കള്‍ നടത്തിയിട്ടുണ്ടെന്നാണ് കണക്ക്.
15.79 ലക്ഷം സ്ത്രീകളും 230 ട്രാന്‍സ്ജെന്‍ഡറുകളും ഗുണഭോക്താക്കളില്‍ ഉള്‍പ്പെടുന്നു. നഗരങ്ങളിലെ തെരുവ് കച്ചവടക്കാര്‍ക്ക് 10,000 രൂപ വരെ വര്‍ക്കിങ് ക്യാപിറ്റല്‍ ലോണ്‍ ലഭിക്കുന്നതിന് അര്‍ഹതയുണ്ട്. കൂടാതെ ഒരു വര്‍ഷത്തെ കാലാവധിയും. പ്രതിമാസ തവണകളായി തിരിച്ചടയ്‌ക്കാം. വായ്പ നല്കുന്ന സ്ഥാപനങ്ങള്‍ ഈടൊന്നും സ്വീകരിക്കില്ല. കൃത്യസമയത്ത് അല്ലെങ്കില്‍ നേരത്തെ തിരിച്ചടച്ചാല്‍, വര്‍ധിപ്പിച്ച പരിധിയോടുകൂടിയ പ്രവര്‍ത്തന മൂലധന വായ്പയുടെ അടുത്ത ടേമിന് ഗുണഭോക്താവ് അര്‍ഹനാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: