ശിവഗിരി: ജീവകാരുണ്യ സാമൂഹികക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു കോടിയിലധികം രൂപ ചെലവഴിച്ചതായി ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റിന്റെ വാര്‍ഷിക സമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ ചൂണ്ടികാട്ടി.
ചെങ്കല്ലൂര്‍, ആലുവ, തോട്ടുംമുഖം, തൃത്താല, മുക്കുടം, പെരിങ്ങോട്ടുകര, ചക്കുപള്ളം, കരിങ്കുന്നം, പാമ്പാടുംപാറ തുടങ്ങിയ ആശ്രമശാഖകളിലെ ഭൂമികളില്‍ വിവിധയിനം കൃഷികള്‍ വ്യപിപ്പിക്കും. സ്വദേശി ദര്ശന് പദ്ധതിയുടെ ഭാഗമായി ശിവഗിരി, ചെമ്പഴന്തി, കുന്നുംപാറ, അരുവിപ്പുറം മഠങ്ങളില്‍ നടന്നുവരുന്ന നിര്‍മ്മാണ പുരോഗതിയും റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചു ഇതിന്റെ ഭാഗമായി ശിവഗിരിയിലെ പ്രധാനകവാടത്തിന്റെയും ജലസംഭരണിയുടെയും നിര്‍മാണം അവസാനഘട്ട ത്തിലെത്തി.
ധര്‍മ്മസംഘം ട്രസ്റ്റ് വക വിദ്യാലയങ്ങളുടെ പ്രവര്‍ത്തന മികവും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുകയുണ്ടായി, ആതുര ശുശ്രൂഷാരംഗത്ത് കാര്യമായ പങ്ക് തുടര്‍ന്നും വഹിക്കുമെന്നു റിപ്പോര്‍ട്ടില്‍ ജനറല്‍ സെക്രട്ടറി വ്യക്തമാക്കി. റിപ്പോര്‍ട്ട് സമ്മേളനം ഏകകണ്ഠമായി പാസാക്കി. ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സച്ചിദാനന്ദ സ്വാമി അധ്യക്ഷത വഹിച്ചു. ട്രഷറര്‍ സ്വാമി ശാരദാനന്ദ തുടങ്ങിയ സംന്യാസി ശ്രേഷ്ഠര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: