പറവൂര്‍: അഞ്ചു പതിറ്റാണ്ടുകള്‍ക്ക് മുമ്പ് തന്ത്രശാസ്ത്ര പഠനം നടത്തിയവര്‍ ആലുവ തന്ത്രവിദ്യാപീഠത്തില്‍ ഒത്തുകൂടിയപ്പോള്‍ അത് തലമുറകളുടെ സംഗമമായി മാറി.
വേദ, താന്ത്രികരംഗത്തെ പ്രഗല്ഭരായ ആചാര്യന്മാരാണ് പരിപാടിയില്‍ പങ്കെടുത്തത്. പൂര്‍വ വിദ്യാര്‍ഥി കൂടിയായ ഗുരുവായൂര്‍ തന്ത്രി ചേന്നാസ് ദിനേശന് നമ്പൂതിരിപ്പാട് സംഗമം ഉദ്ഘാടനം ചെയ്തു.
പൂര്‍വ വിദ്യാര്‍ഥി സമിതി പ്രസിഡന്റ് കല്‍പ്പുഴ കൃഷ്ണന് നമ്പൂതിരി അധ്യക്ഷനായി. ഗുരുവായൂര്‍ മുന്‍ മേല്‍ശാന്തിമാരായ കക്കാട് വാസുദേവന്‍ നമ്പൂതിരി, ഡോ. തോട്ടം ശിവകരന് നമ്പൂതിരി, വേദാചാര്യന്മാരായ തോട്ടം കൃഷ്ണന് നമ്പൂതിരി, കടക്കവട്ടം പരമേശ്വരന് നമ്പൂതിരി, താന്ത്രികാചാര്യന്മാരായ അണ്ടലാടി പരമേശ്വരന് നമ്പൂതിരിപ്പാട്, ചൊവ്വന്നൂര്‍ പരമേശ്വരന് നമ്പൂതിരി, സി.പി. നാരായണന് നമ്പൂതിരിപ്പാട്, മണ്ണാറശാല സുബ്രഹ്മണ്യന് നമ്പൂതിരി, തന്ത്രവിദ്യാപീഠം പ്രിന്‍സിപ്പല്‍ ബാലകൃഷ്ണ ഭട്ട് തുടങ്ങി കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി അന്‍പതോളം താന്ത്രികാചാര്യന്മാരാണ് ചടങ്ങില്‍ പങ്കെടുത്തത്. തുടര്‍ന്നു നടന്ന തന്ത്രശാസ്ത്ര വിദ്വത് സദസില്‍ കേരള ധര്‍മ്മാചാര്യസഭ സംസ്ഥാന ജനറല്‍ സെക്രട്ടറി മുല്ലപ്പള്ളി കൃഷ്ണന് നമ്പൂതിരി പ്രബന്ധം അവതരിപ്പിച്ചു. പഴങ്ങാംപറമ്പ് ഉണ്ണികൃഷ്ണന് നമ്പൂതിരി, ഡോ. കാരുമാത്ര വിജയന് തന്ത്രികള്‍, എടയ്ക്കാട് വാസുദേവന്‍ നമ്പൂതിരി, ശ്രീനിവാസന് പോറ്റി എന്നിവര്‍ പ്രസംഗിച്ചു.
കല്പുഴ ദിവാകരന് നമ്പൂതിരിപ്പാടിന്റെ ജന്മദിനമായ ഇന്ന് പുലര്‍ച്ചെ പ്രിന്‍സിപ്പല്‍ ബാലകൃഷ്ണഭട്ടിന്റെ നേതൃത്വത്തില്‍ നടക്കുന്ന മഹാഗണപതി ഹോമത്തോടെ ചടങ്ങുകള്‍ ആരംഭിക്കും. തുടര്‍ന്ന് നടക്കുന്ന ഗുരുപൂജയ്ക്ക് കുലപതി മണ്ണാറശാല സുബ്രഹ്മണ്യന് നമ്പൂതിരി മുഖ്യകാര്‍മികത്വം വഹിക്കും. 8ന് പേരാമംഗലൂര്‍ യദു, പാലൊള്ളി നവീന്‍ രുദ്രന് എന്നിവര്‍ നയിക്കുന്ന കഥകളി സംഗീതക്കച്ചേരിക്കു ശേഷം ചേരുന്ന അനുസ്മരണ സമ്മേളനം നടന് ദേവന് ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം പുഷ്പാഞ്ജലി സ്വാമിയാര് അച്ച്യുത ഭാരതിയാര്‍ സ്വാമികള്‍ അനുഗ്രഹഭാഷണവും കെ.പി.സി. വിഷ്ണു ഭട്ടതിരിപ്പാട് അനുസമരണ ഭാഷണവും നടത്തും. തന്ത്രവിദ്യാപീഠം പൂര്‍വ വിദ്യാര്‍ഥി കൂടിയായ നിയുക്ത ശബരിമല മേല്‍ശാന്തി പി.എന്‍. മഹേഷ് നമ്പൂതിരിയെ ചടങ്ങില്‍ ആദരിക്കും.
താന്ത്രികാചാര്യന്മാരായ കല്പുഴ ദിവാകരന് നമ്പൂതിരിപ്പാട്, വേഴപ്പറമ്പ് പരമേശ്വരന് നമ്പൂതിരിപ്പാട്, കെ.പി.സി. നാരായണന് ഭട്ടതിരിപ്പാട് എന്നിവരുടെ സ്മരണാര്‍ഥം നല്കുന്ന ആചാര്യ പുരസ്കാരങ്ങള്‍ യഥാക്രമം കടിയക്കോല്‍ കൃഷ്ണന് നമ്പൂതിരി (തന്ത്രശാസ്ത്രം), നീലമന മാധവന് നമ്പൂതിരി (യജുര്‍വേദം), കല്ലേക്കുളങ്ങര അച്ച്യുതന്കുട്ടി മാരാര്‍ (ക്ഷേത്രവാദ്യം) എന്നിവര്‍ക്ക് സമര്‍പ്പിക്കും. കഴിഞ്ഞവര്‍ഷം തന്ത്രപഠനം പൂര്‍ത്തിയാക്കിയവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് ചടങ്ങില്‍ വിതരണം ചെയ്യും.
ആമേടമംഗലം വാസുദേവന്‍ നമ്പൂതിരി, മുല്ലപ്പള്ളി കൃഷ്ണന് നമ്പൂതിരി, ടി.എം. എസ്. പ്രമോദ് എന്നിവര്‍ ചടങ്ങില്‍ സംബന്ധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: