Categories: Kerala

മാവേലി എക്‌സ്പ്രസ് ട്രാക്ക് മാറി കയറി; അപകടം ഒഴിവായത് തലനാരിഴയ്‌ക്ക്

Published by

കാസര്‍കോട്: മാവേലി എക്‌സ്പ്രസ് ട്രെയിന്‍ ട്രാക്ക് മാറിക്കയറി. കാഞ്ഞങ്ങാട് റെയില്‍വേ സ്‌റ്റേഷനില്‍ ഇന്ന് വൈകിട്ട് 6.35 നായിരുന്നു സംഭവം. മംഗലാപുരത്തുനിന്ന് തിരുവനന്തപുരത്തേക്ക് പോകുന്ന 16603 ട്രെയിന്‍ ആണ് ബൈ ട്രാക്ക് കയറിയത്. ഈ ട്രാക്കില്‍ മറ്റ് ട്രെയിനുകള്‍ ഇല്ലാഞ്ഞതിനാല്‍ വന്‍ അപകടം ഒഴിവായി.

ട്രാക്ക് ഒന്നിലേക്ക് കയറേണ്ട ട്രെയിന്‍ സിഗ്‌നല്‍ മാറി ലഭിച്ചതിനാല്‍ മധ്യഭാഗത്തുള്ള ട്രാക്കിലേക്ക് കയറുകയായിരുന്നു. ഇതേ ട്രാക്കില്‍ നിര്‍ത്തി യാത്രക്കാരെ ഇറക്കിയ ശേഷം ട്രെയില്‍ യാത്ര തുടര്‍ന്നു.

സിഗ്‌നല്‍ നല്‍കിയതിലെ പിഴവാണ് ട്രെയിന്‍ ട്രാക്ക് മാറാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ റെയില്‍വേ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by