നടന്‍ വിനാകന്റെ പോലീസ് അറസ്റ്റുമായി സോഷ്യല്‍ മീഡിയില്‍ അനുകൂലിച്ചും പ്രതികൂലിച്ചും വന്‍ ചര്‍ച്ച നടക്കുകയാണ്.
സ്ഥിരം സാമൂഹിക പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും അതിനെ രാഷ്‌ട്രീയ പാര്‍ട്ടിയുടെ പിന്താങ്ങോടെ രക്ഷപെടുകയും ചെയ്യുന്ന സിനിമാ നടന്‍. ഉമ്മന്‍ചാണ്ടിയെ ഇകഴ്‌ത്തിയും മാധ്യമപ്രവര്‍ത്തകരെ തെറിവിളിച്ചിട്ടും പ്രതികരിക്കാത്ത പുരോഗമനവാദികള്‍ വീണ്ടും സടകുടഞ്ഞെഴുന്നേറ്റിരിക്കുകയാണ് വീണ്ടും. ഇതില്‍ നിന്ന് വ്യത്യസ്തനായി കണ്ടത് തുറന്ന് പറയുകയാണ് ഹരിഷ് പേരടി തന്റെ ഫേസ്ബുക്ക് പേജിലൂടെ..
വിനായകന്റെ വിഷയം കണ്ണൂര്‍ പാനൂര്‍ ചൊക്ലിയില്‍ മനുഷ്യാവകാശത്തിന് വേണ്ടി വാദിച്ച സനൂപിന് പിഴ ചുമത്തിയതിനെ ചൊല്ലി പൊലീസുമായുണ്ടായ തര്‍ക്കവുമായി ചേര്‍ത്താണ് ഹരീഷ് പേരടിയുടെ പ്രതികരണം.
പോലിസിന്റെ ഐഡി ചോദിച്ച സിനിമാനടനൊടൊപ്പം നില്‍ക്കുന്ന എല്ലാ പുരോഗമന രോമങ്ങളും സനൂപിനെ കണ്ടില്ലെന്ന് നടിച്ചു. അടുത്ത് ജന്‍മത്തിലെങ്കില്ലും ഒരു സിനിമാനടനാവണം എന്ന് കേരളത്തിലെ ചെറുപ്പക്കാര്‍ ആഗ്രഹിച്ചാല്‍ അത് സംസ്ഥാന പുരസ്‌കാരം കിട്ടാന്‍ വേണ്ടിയല്ല…മറിച്ച് മനുഷ്യാവകാശത്തിനുവേണ്ടിയാണെന്ന് കരുതിയാല്‍ മതി. എന്നാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.
ഫേസ്ബുക്കിന്റെ പൂര്‍ണ്ണരൂപം
പാനൂർ ചൊക്ലിയിലെ സനൂപ്..സിനിമാനടനല്ല …വെളുത്തിട്ടുമല്ല…അയാളുടെ ജാതി ആർക്കുമറിയില്ല…ഈ oct 10 ന് അയാൾ പോലിസിനോട് ഒരു ചോദ്യം ചോദിച്ചു…സീറ്റ് ബെൽറ്റ് ഇടാതെ നിങ്ങൾ എങ്ങിനെയാണ് പോലീസ് വാഹനത്തിൽ യാത്ര ചെയ്യുന്നത് എന്ന്..പോലീസ് കേസ്സുമെടുത്തു…പോലിസിന്റെ ID ചോദിച്ച സിനിമാനടനൊടൊപ്പം നിൽക്കുന്ന എല്ലാ പുരോഗമന രോമങ്ങളും സനൂപിനെ കണ്ടില്ലെന്ന് നടിച്ചു…അടുത്ത് ജൻമത്തിലെങ്കില്ലും ഒരു സിനിമാനടനാവണം എന്ന് കേരളത്തിലെ ചെറുപ്പക്കാർ ആഗ്രഹിച്ചാൽ അത് സംസ്ഥാന പുരസ്കാരം കിട്ടാൻ വേണ്ടിയല്ല…മറിച്ച് മനുഷ്യാവകാശത്തിനുവേണ്ടിയാണെന്ന് കരുതിയാൽ മതി…പ്രശ്നം സർക്കാറും പോലീസ് നയവുമാണ്…എന്ന് നാടകക്കാരനായ സിനാമാനടൻ..ഹരീഷ് പേരടി …ജാഗ്രതൈ..
സനൂപിനെതിരായ പൊലീസ് സമീപനം ഇങ്ങനെ…
പാനൂര്‍ ചൊക്ലിയില്‍ പോലീസുകാര്‍ സീറ്റ് ബെല്‍റ്റിടാത്തത് സനൂപ് ചോദ്യംചെയ്യുകയും ഇതിന്റെപേരില്‍ പോലീസും നാട്ടുകാരും തമ്മില്‍ തര്‍ക്കമുണ്ടാവുകയും ചെയ്തിരുന്നു. ഈ സംഭവത്തിന് തൊട്ടുമുന്‍പാണ് സനൂപിനും സുഹൃത്തിനും ഹെല്‍മെറ്റ് ധരിക്കാത്തതിന് പോലീസ് പിഴ ഈടാക്കിയത്. തുടര്‍ന്ന് പോലീസ് വാഹനം തിരികെ വരുന്നതിനിടെയാണ് പോലീസുകാര്‍ സീറ്റ് ബെല്‍റ്റിടാത്തത് സനൂപ് ചോദ്യംചെയ്തത്. ഇതോടെ പോലീസുകാര്‍ യുവാവിനെതിരേ തിരിഞ്ഞു. നാട്ടുകാരും വിഷയത്തില്‍ ഇടപെട്ടു. യുവാവിനെ പിന്തുണച്ച് നാട്ടുകാരും രംഗത്തെത്തി. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളിലും വൈറലായിരുന്നു. ഇതിനുപിന്നാലെയാണ് പോലീസ് സംഭവത്തില്‍ കേസെടുത്ത് സനൂപ് അടക്കമുള്ള യുവാക്കളെ അറസ്റ്റ് ചെയ്തത്.
പാനൂർ ചൊക്ലിയിലെ സനൂപ്..സിനിമാനടനല്ല …വെളുത്തിട്ടുമല്ല…അയാളുടെ ജാതി ആർക്കുമറിയില്ല…ഈ oct 10 ന് അയാൾ പോലിസിനോട് ഒരു…
Posted by Hareesh Peradi on Wednesday, October 25, 2023
പ്രതികരിക്കാൻ ഇവിടെ എഴുതുക: