ന്യൂദല്‍ഹി: രാജ്യത്തിന്റെ പേര് ഇന്ത്യ എന്ന് രേഖപ്പെടുത്തിയ എല്ലാ എന്‍സിഇആര്‍ടി പുസ്തകങ്ങളിലും ഭാരത് എന്നാക്കി മാറ്റാന്‍ ശുപാര്‍ശ. നാഷണല്‍ കൗണ്‍സില്‍ ഓഫ് എജ്യുക്കേഷനല്‍ റിസര്‍ച്ച് ആന്റ് ട്രെയിനിങ്ങ് ഉപദേശക സമിതി ഇക്കാര്യം ശുപാര്‍ശ ചെയ്തതായി പാനല്‍ ചെയര്മാന് സി.ഐ. ഐസക്ക് വെളിപ്പെടുത്തി.
പുരാതന ചരിത്രം എന്നതിന് പകരം ക്ലാസിക്കല്‍ ചരിത്രം എന്നാക്കും. 1947ലെ സ്വാതന്ത്ര്യം ലഭിച്ച ശേഷമുള്ള ഇന്ത്യയുടെ ചരിത്രം കൂടുതലായി പഠിപ്പിക്കാനും ശ്രമം നടത്തുമെന്നും ശുപാര്‍ശയുണ്ട്.
പ്രധാനമന്ത്രിയുടെ ഇന്തോനേഷ്യ സന്ദര്‍ശനത്തിന്റെ ഭാഗമായി സെപ്തംബര്‍ ആറിന് പുറത്തിറക്കിയ കുറിപ്പില്‍ പ്രൈം മിനിസ്റ്റര്‍ ഓഫ് ഇന്ത്യ എന്നതിന് പകരം പ്രൈംമിനിസ്റ്റര്‍ ഓഫ് ഭാരത് എന്ന് രേഖപ്പെടുത്തി ഇന്ത്യാ-ഭാരത് യുദ്ധത്തിന് കേന്ദ്രസര്‍ക്കാര്‍ തുടക്കം കുറിച്ചിരുന്നു. സെപ്തംബര്‍ ഒമ്പതിന് ജി20 ഉച്ചകോടിയുടെ യുടെ അത്താഴ വിരുന്നിനുള്ള ക്ഷണക്കത്തില്‍ പ്രസിഡന്റ് ഓഫ് ഇന്ത്യ എന്നതിന് പകരം പ്രസിഡന്റ് ഓഫ് ഭാരത് എന്ന് എഴുതിയതും വിവാദമായിരുന്നു.
ഇതേക്കുറിച്ച് ഇപ്പോള്‍ പ്രതികരിക്കാറായിട്ടില്ലെന്ന് എന്‍സിഇആര്‍ടി വക്താവ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: