കൊച്ചി: കേരള ഹൈക്കോടതിയില്‍ ജഡ്ജിമാരായി നിയമിക്കുന്നതിന് സംസ്ഥാനത്തെ ജില്ലാ ജഡ്ജിമാരില്‍ തെരഞ്ഞെടുത്ത മൂന്ന് പേര് ഹൈക്കോടതി ജഡ്ജിമാരായി ചുമതലയേറ്റൂ. കല്പറ്റ പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജി ജോണ്സണ് ജോണ്‍, തൃശ്ശൂര്‍ പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജി ജി. ഗിരീഷ്, കോഴിക്കോട് പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജി സി. പ്രതീപ് കുമാര്‍ എന്നിവരാണ് അഡീഷണല്‍ ജഡ്ജിമാരായി ചുമതലയേറ്റത്.
നിലവില്‍ കേരള ഹൈക്കോടതിയില്‍ 33 ജഡ്ജിമാരാണ് ഉള്ളത്. മൂന്നുപേര്‍ കൂടിയെത്തുന്നതോടെ ആകെ ജഡ്ജിമാരുടെ എണ്ണം 36 ആകും. 11 ജഡ്ജിമാരുടെ ഒഴിവുകള്‍ ഇനിയും ഹൈക്കോടതിയിലുണ്ട്. ചീഫ് ജസ്റ്റിസിന്റെ മുമ്പാകെയാണ് ജഡ്ജിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: