Categories: Kollam

പരിശോധനയ്‌ക്കിടെ ഡോക്ടര്‍ കുഴഞ്ഞുവീണ് മരിച്ചു

Published by

ഓച്ചിറ: ഐഎന്‍എല്‍ ദേശീയ ട്രഷററും സംസ്ഥാന വൈസ് പ്രസിഡന്റുമായ ഓച്ചിറ മഠത്തിക്കാരായ്മ വേളൂര്‍ വീട്ടില്‍ ഡോ. എ. എ. അമീന്‍ (67) അന്തരിച്ചു.

ഓച്ചിറ സ്റ്റാര്‍ ഹോസ്പിറ്റലില്‍ ന്യൂറോ സൈക്കാര്‍ടിക് ആയ ഇദ്ദേഹം രോഗികളെ പരിശോധിച്ചു കൊണ്ടിരിക്കുമ്പോള്‍ നെഞ്ചുവേദന അനുഭവപ്പെടുകയും ചങ്ങന്‍ കുളങ്ങരയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അന്ത്യം സംഭവിക്കുകയായിരുന്നു. ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് പ്രൈവറ്റ് സൈക്യാട്രി സംസ്ഥാന പ്രസിഡന്റ്, വേളൂര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ കെറ്റിഡിസി മുന്‍ ഡയറക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.

2016-ല്‍ ഐഎന്‍എല്‍ ടിക്കറ്റില്‍ കാസര്‍കോഡ് മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചങ്കിലും പരാജയപ്പെട്ടു. ഭാര്യ. എംഇഎസ് സ്ഥാപകന്‍ ഡോ. പി.കെ.അബ്ദുല്‍ ഗഫൂറിന്റെ മകള്‍ ഫൗസിന്‍ അമീന്‍. മക്കള്‍: ഡോ. ഫയാസ് അമീന്‍ അബ്ദുല്‍ ഗഫൂര്‍ (നിംസ് മെഡിസിറ്റി/ക്രഡന്‍സ്‌ഹോ ഹോസ്പിറ്റല്‍, തിരുവനന്തപുരം) ഫാദില്‍ അമീന്‍ അബ്ദുല്‍ ഗഫൂര്‍ (സിഇഒ വേളൂര്‍ ഗ്രൂപ്പ്). മരുമക്കള്‍: സുനു (സ്ട്രക്ചറല്‍ എന്‍ജീനിയര്‍), നിഹാന്‍ (ചാര്‍ട്ടേഡ് അക്കൗണ്ടന്റ്). സംസ്‌കാരം നാളെ വൈകിട്ട് 2.30ന് മഠത്തിക്കാരാഴ്മ മുനീറുല്‍ ഇഖ് വാന്‍ ജുമാ മസ്ജിദ് കബര്‍സ്ഥാനില്‍.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by