ന്യൂദല്‍ഹി: രാജസ്ഥാനിലെ ഭരത്പൂരില്‍ ഭൂമിയുടെ പേരില്‍ രണ്ട് കുടുംബങ്ങള്‍ ഏറ്റുമുട്ടിയതിനെ തുടര്‍ന്ന് സഹോദരനെ ട്രാക്ടര്‍ കയറ്റി കൊന്നു. ട്രാക്ടര്‍ എട്ട് തവണയാണ് കയറ്റി ഇറക്കിയത്. സഹോദരന്‍ നിര്‍പത് മരിച്ചുവെന്ന് ഉറപ്പാക്കും ട്രാക്ടര്‍ കയറ്റി ഇറക്കുകയായിരുന്നു പ്രതിയായ ദാമോദര്‍.ഇയാളെ പൊലീസ് പിടികൂടി.
ഭരത്പൂരിലെ ഭൂമിയെച്ചൊല്ലി ബഹദൂര്‍ സിംഗിന്റെയും അടാര്‍ സിംഗിന്റെയും കുടുംബങ്ങള്‍ ഏറെ നാളായി തര്‍ക്കത്തിലായിരുന്നു. ഇന്ന് രാവിലെ ബഹദൂര്‍ സിംഗിന്റെ കുടുംബം ട്രാക്ടറില്‍ തര്‍ക്ക സ്ഥലത്തെത്തി. കുറച്ചു കഴിഞ്ഞപ്പോള്‍ അടാര്‍ സിംഗിന്റെ കുടുംബം വന്നു.
ഇരുകുടുംബങ്ങളും തമ്മില്‍ തര്‍ക്കവും ഏറ്റുമുട്ടലും നടന്നു.ഏറ്റുമുട്ടലിനിടെ അടര്‍ സിംഗിന്റെ മക്കളിലൊരാളായ നിര്‍പത് നിലത്ത് വീണപ്പോള്‍ സഹോദരന്‍ ട്രാക്ടര്‍ എട്ട് തവണ ഇയാളുടെ ശരീരത്തില്‍ കയറ്റി ഇറക്കി.
മറ്റ് കുടുംബാംഗങ്ങള്‍ ഇടപെട്ടിട്ടും ദാമോദര്‍ വഴങ്ങിയില്ല.സംഘര്‍ഷത്തില്‍ പരിക്കേറ്റ പത്തോളം പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. പൊലീസ് നാല് പേരെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
അഞ്ച് ദിവസം മുമ്പ് ഇരു കുടുംബങ്ങളും ഏറ്റുമുട്ടിയതായും റിപ്പോര്‍ട്ടുണ്ട്. അന്ന് അടര്‍ സിംഗിന്റെ മകന്‍ നിര്‍പത് ഉള്‍പ്പെടെയുള്ളയുളളവര്‍ക്കെതിരെ ബഹദൂര്‍ സിംഗിന്റെ കുടുംബം പരാതി നല്‍കിയിരുന്നു.
സംഭവത്തില്‍ രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ കടന്നാക്രമിച്ച് ബിജെപി രംഗത്തെത്തി. പ്രിയങ്ക ഗാന്ധിക്ക് ഭരത്പൂര്‍ സന്ദര്‍ശിക്കാന്‍ നെട്ടല്ലുണ്ടോ എന്ന് അദ്ദേഹം ബി ജെ പി നേതാവ് സംബീത് പാത്ര ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: