തിരുവനന്തപുരം: തിരുവിതാംകൂര്‍ ദിവാനായിരുന്ന വേലുത്തമ്പി ദളവയുടെ ജീവിതം സിനിമയാക്കുന്നു. വേലുത്തമ്പി ദളവയായി പൃഥ്വിരാജ്. നിരവധി ഹിറ്റുകള്‍ സമ്മാനിച്ച സംവിധായകന് വിജി തമ്പിയാണ് സംവിധാനം. 2025 ല്‍ ചിത്രീകരണം തുടങ്ങുമെന്ന് വിജി തമ്പി അറിയിച്ചു. രഞ്ജി പണിക്കാരാണ് വേലുത്തമ്പി ദളവയുടെ തിരക്കഥയൊരുക്കിയിരിക്കുന്നത്. 5 വര്‍ഷത്തോളമെടുത്താണ് സ്ക്രിപ്റ്റ് പൂര്‍ത്തിയാക്കിയത്.
നടന് പൃഥ്വിരാജ് ടൈറ്റില്‍ റോളിലെത്തുന്ന സിനിമയെ സംബന്ധിച്ച് 2017ലാണ് ആദ്യം റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നത്. പൃഥ്വിയെ വേലുത്തമ്പി ദളവയുടെ വേഷത്തില്‍ ഒരുക്കി ഫോട്ടോഷൂട്ടും നടത്തിയിരുന്നു.
‘സിനിമയില്‍ മൂന്ന് ഗെറ്റപ്പിലാണ് പൃഥ്വിരാജ് എത്തുക. ചിത്രത്തില്‍ അഭിനയിക്കാന്‍ രാജു എപ്പോഴേ റെഡിയായി നില്‍ക്കുകയാണ്. യഥാര്‍ത്ഥത്തില്‍ ആടുജീവിതം ചെയ്യാന്‍ പോയപ്പോഴാണ് കാര്യങ്ങളില്‍ മാറ്റം വന്നത്. 2025ല്‍ എന്തായാലും ചിത്രീകരണം ആരംഭിക്കും. ബിഗ് ബജറ്റ് സിനിമയാണത്. വളരെ മാനങ്ങള്‍ ഉള്ളൊരു കഥാപാത്രം ആണ് ദളവ. ഇന്ത്യയിലെ ആദ്യത്തെ രാഷ്ട്രീയക്കാരനാണ് അദ്ദേഹം’ വിജി തമ്പി പറഞ്ഞു
പൃഥ്വിരാജിനെ ദളവയായി കണ്ടുകൊണ്ടാണ് സിനിമ പ്ലാന്‍ ചെയ്ത് തുടങ്ങിയത്. പാന്‍ ഇന്ത്യന്‍ ലെവലില്‍ വലിയ ക്യാന്‍വാസിലാകും ചിത്രം ഒരുക്കുക. സിനിമയുടെ ഇം?ഗ്ലീഷ് പതിപ്പും ഉണ്ടാകും. ഒറിജിനല്‍ ബ്രിട്ടീഷ് ആര്‍ട്ടിസ്റ്റുകളും സിനിമയില്‍ അഭിനയിക്കും.നിര്‍മാതാക്കളുടെ കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്നും വിജി തമ്പി കൂട്ടി ചേര്‍ത്തു .
പ്രതികരിക്കാൻ ഇവിടെ എഴുതുക: