ജയ്പൂര്‍: കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനില്‍ ബലാത്സംഗത്തിനിരയായ സ്ത്രീകള്‍ക്കുവേണ്ടി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക വാദ്ര പോരാടുമോയെന്ന് ബിജെപി നേതാവ് സതീഷ് പൂനിയ.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രിയങ്ക എത്താനിരിക്കെയാണ് നിലപാട് വ്യക്തമാക്കണമെന്ന് പൂനിയ ആവശ്യപ്പെട്ടത്. പീഡനത്തിനിരയായ സ്ത്രീകള്‍ക്കുവേണ്ടി പ്രിയങ്ക യഥാര്‍ത്ഥത്തില്‍ പോരാടുമോയെന്നാണ് രാജസ്ഥാനിലെ വനിതകള്‍ ചോദിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ തവണ പ്രിയങ്ക വാദ്ര നിവായിലെത്തിയപ്പോള് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച് പ്രധാനമന്ത്രി സ്ഥാനത്തെ അപമാനിക്കുകയും തെറ്റായ പ്രസ്താവന നല്‍കുകയും ചെയ്തു. ‘ഞാനൊരു പെണ്ണാണ്, ഞാനൊരു പെണ്ണാണ്’ എന്നു പറഞ്ഞാല്‍ പിന്നെ രാജസ്ഥാനില്‍ ജീവിക്കാനാകുമോ എന്നാണ് പ്രിയങ്കയോട് രാജസ്ഥാനിലെ ജനങ്ങള്‍ ചോദിക്കുന്നത്.
രാജസ്ഥാനിലെ സ്ത്രീകള്‍ക്ക് എപ്പോഴാണ് ബഹുമാനവും സുരക്ഷിതത്വവും ലഭിക്കുകയെന്ന് ഒറ്റ വരിയില്‍ അവര്‍ ഉത്തരം പറയണം. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ നടന്നതുപോലെ മറ്റെങ്ങുമുണ്ടായിട്ടില്ല.
അവരെ ജീവനോടെ ചൂളയിലേക്ക് വലിച്ചെറിയുന്നത് രാജ്യത്തോ ലോകത്തോ എവിടെയും സംഭവിച്ചിട്ടില്ല. രാജസ്ഥാനിലാണ് ഈ സംഭവങ്ങളെല്ലാം നടന്നത്. ഇപ്പോള്‍ സഹോദരനും സഹോദരിയും തെരഞ്ഞെടുപ്പ് സമയത്ത് ഇവിടെ പ്രചാരണത്തിനെത്തുന്നു.
അവര്‍ അസംബന്ധം പറയുന്നു, പക്ഷേ രാജസ്ഥാനിലെ ജനങ്ങള്‍ക്ക് ഇപ്പോള്‍ എല്ലാം മനസ്സിലായിട്ടുണ്ട്. പൊതുജനം ഇപ്പോള്‍ അവരെ കാണാനും കേള്‍ക്കാനും തയാറല്ല. സ്ത്രീ പീഡനത്തിലുള്ള പ്രിയങ്കയുടെ ഇരട്ടത്താപ്പിനെ ബിജെപി എംപി ദിവ്യ കുമാരിയും രൂക്ഷമായി വിമര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: