ഇടുക്കി: ഏലപ്പാറ കൊച്ചുകരിന്തരുവി പുഴയിലെ ഒഴുക്കിൽപ്പെട്ട് കാണാതായ തിരുവനന്തപുരം സ്വദേശിയുടെ മൃതദേഹം കണ്ടെത്തി. കല്ലമ്പലം സ്വദേശി നിബിനാണ് മരിച്ചത്. ഇന്നലെ വൈകിട്ടോടെയായിരുന്നു അപകടം.
ഗവിയിൽ വിനോദയാത്രയ്‌ക്കെത്തി മടങ്ങവെയായിരുന്നു അപകടം. താമസിക്കുന്നതിനുള്ള റിസോർട്ട് ഏർപ്പാടാക്കി പുഴയിൽ കുളിക്കാൻ എത്തിയതായിരുന്നു സംഘം. ഇതിനിടെ അനുജൻ നിതിൻ ഒഴുക്കിൽപ്പെട്ടത് കണ്ട് രക്ഷിക്കാൻ ശ്രമിക്കവെ നിബിനും ഒഴുക്കിൽപ്പെടുകയായിരുന്നു.
ബഹളം കേട്ട് ഇവിടേക്ക് ഒടിയെത്തിയ പ്രദേശവാസി ടോമി ഇരുവരും രക്ഷപ്പെടുത്തി. നിബിനെ പാറയിൽ ഇരുത്തിയ ശേഷം നിതിനെ മുകളിലേക്ക് കയറ്റാൻ ശ്രമിക്കവെ നിബിൻ വീണ്ടും പുഴയിലേക്ക് വീഴുകയായിരന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: