തൃശൂർ: കൊട്ടേക്കാട് നിന്നും കാണാത വിദ്യാർത്ഥിയുടെ മൃതദേഹം മാലിന്യക്കുഴിയിൽ നിന്നും കണ്ടെത്തി. കുറുവീട്ടിൽ റിജോയുടെ മകൻ ജോൺ പോൾ ആണ് മരിച്ചത്. കുന്നത്തുപീടിക സെന്ററിലെ സ്വകാര്യ കമ്പനിയുടെ മാലിന്യക്കുഴിയിൽ വീണ് മരിച്ച നിലയിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
ഇന്നലെ വൈകുന്നേരം കുട്ടി വീട്ടിൽ നിന്നും സൈക്കിൾ എടുത്ത് പുറത്തേക്ക് പോയിരുന്നു. ഇതിനിടെയാണ് കുട്ടിയെ കാണാതാകുന്നത്. മഴ പെയ്തതിനാൽ വെള്ളം നിറഞ്ഞ് കിടക്കുകയായിരുന്നു മാലിന്യക്കുഴി. ഇതിനാലാകാം കുട്ടി ഇതിലേക്ക് വീണതെന്നാണ് നിഗമനം.
ഏറെ നേരമായിട്ടും കുട്ടിയെ കാണാതിരുന്നതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം ഇവിടെ നിന്നും രാത്രിയോടെ കണ്ടെത്തിയത്. ഉടൻ തന്നെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: