തിരുവനന്തപുരം: ഭാരതത്തിന്റെ പൈതൃക സമ്പ്രദായങ്ങളെ നിലനിര്‍ത്താനും ഹൈന്ദവ ഐക്യത്തിനും വേണ്ടി നിരന്തരം പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു സംഘടനയാണ് ആര്‍എസ്എസ് എന്ന് ഐഎസ്ആര്‍ഒ മുന്‍ ചെയര്മാന് ജി മാധവന് നായര്‍. വളരെയേറെ പ്രതിസന്ധികളെ നേരിട്ടും ഭരണാധികാരികളുടെ അടിച്ചമര്‍ത്തലിനെ അതിജീവിച്ചും ഭാരതത്തിന്റെ സംസ്കതി ഉയര്‍ത്തിപ്പിടിക്കാന്‍ സംഘത്തിന് കഴിഞ്ഞിട്ടുണ്ട്. വിജയദശമിയോടനുബന്ധിച്ച് തിരുവനന്തപുരം മഹാനഗരം നടത്തിയ വിജയദശമി മഹോത്സവത്തില്‍ അധ്യക്ഷ പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു.
മനുഷ്യന്റെ ആത്മീയവും മാനസികവും ശാരീരികവുമായ ശക്തിയെയും വിവേചനബുദ്ധിയെയും ഉണര്‍ത്തി ധര്‍മ്മത്തിനു വേണ്ടി പ്രവര്‍ത്തിക്കുവാന്‍ പ്രാപ്തമാക്കി അത്തരം വ്യക്തികളെ ദേശവ്യാപകമായി സൃഷ്ടിക്കുക എന്ന പ്രവര്‍ത്തമാണ് ആര് എസ് എസ് ചെയ്തു കൊണ്ടിരിക്കുന്നത് എന്ന് മുഖ്യ പ്രഭാഷണം നടത്തിയ ആര് എസ് എസ് പ്രാന്ത സമ്പര്‍ക്ക പ്രമുഖ് കെ.ബി.ശ്രീകുമാര്‍ പറഞ്ഞു..
ധര്‍മ്മത്തിന്റെ വിജയത്തിനായി പ്രതിജ്ഞ പുതുക്കുകയും അധര്‍മ്മത്തിനെതിരെ സമൂഹത്തെ ജാഗ്രവത്താക്കി നിലനിര്‍ത്തുകയും ചെയ്യുക എന്നതാണ് അര് എസ് എസിന്റെ ഉദ്ദേശം. കഴിഞ്ഞ 98 വര്‍ഷത്തെ പദ്ധതികള്‍ വിലയിരുത്തിക്കൊണ്ടായിരിക്കണം മുന്നോട്ടുള്ള പ്രയാണത്തിന്റെ ഗതി നിശ്ചയിക്കേണ്ടത്. അപ്രസക്തമായിരുന്ന ഇനിയൊരു തിരിച്ചുവരവ് സാധ്യമല്ല എന്ന് കരുതിയിരുന്ന ഭാരതം ഇന്ന് ലോകത്തെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി മാറിക്കഴിഞ്ഞു. സാമ്പത്തിക ശക്തിമാത്രമല്ല സൈനിക ശക്തിയും ശാസത്ര സാങ്കേതിക, കായിക ശക്തിയുമായി മാറിക്കഴിഞ്ഞു. ഭാരതം ഒരു ഹിന്ദു രാഷ്ട്രമാണ് . സനാധന ധര്മത്തിന് ലോകത്തിന്റെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയും എന്നത് ഇന്ന് ലോകത്തിന്റെ മുഴുവന്‍ പ്രതീക്ഷയും വിശ്വാസവുമാണ്. കെ.ബി. ശ്രീകുമാര്‍ പറഞ്ഞു.
കേസരി വാരികയുടെ പ്രചാരത്തിന്റെ ഉദ്ഘാടനം മഹാനഗര്‍ സംഘചാലക് പി.ഗിരീഷ്, ഐ എസ് ആര് ഒ മുന്‍ ചെയര്മാന് ജി മാധവന് നായര്‍ക്ക് നല്കി നിര്‍വഹിച്ചു.
വിഭാഗ് സംഘചാലക് പ്രൊഫ.എം എസ് രമേശന്, മുതിര്‍ന്ന പ്രചാരകന് എസ്.സേതുമാധവന് ജില്ലാ കാര്യവാഹ് വി.അര്ജുന് ഗോപാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സമ്മേളനത്തിന് മുന്നോടിയായി നൂറുകണക്കിന് ഗണവേഷധാരികളുടെ പഥസഞ്ചലനവും നടന്നു. പാളയത്ത് നിന്ന് ആരംഭിച്ച പഥസഞ്ചലനം പുത്തരിക്കണ്ടം മൈതാനത്ത് സമാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: