Categories: Kerala

സംസ്ഥാന ജീവനക്കാര്‍ക്ക് ലഭിക്കേണ്ട ക്ഷാമബത്ത കുടിശ്ശിക അനുവദിക്കണം: എന്‍ജിഒ സംഘ്

Published by

തിരുവനന്തപുരം: സംസ്ഥാന ജീവനക്കാര്‍ക്ക് ലഭിക്കേണ്ട ക്ഷാമബത്ത കുടിശ്ശിക അനുവദിക്കണമെന്ന് എന്‍ജിഒ സംഘ്.

2021 ജനുവരി മുതല്‍ ലഭിക്കേണ്ട ആറു ഗഡു 18 ശതമാനം ക്ഷാമബത്ത നാളിതുവരെ അനുവദിച്ചിട്ടില്ല. വിലക്കയറ്റത്തിന് ആനുപാതികമായാണ് ക്ഷാമബത്ത അനുവദിക്കുന്നത്. എന്നാല്‍ സംസ്ഥാനത്ത് കഴിഞ്ഞ രണ്ടര വര്‍ഷമായി ഒരു രൂപ പോലും ക്ഷാമബത്തയിനത്തില്‍ സര്‍ക്കാര്‍ നല്‍കിയിട്ടില്ല. കേന്ദ്രസര്‍ക്കാര്‍ അവരുടെ ജീവനക്കാര്‍ക്ക് യഥാസമയം ആനുകൂല്യങ്ങള്‍ ലഭ്യമാക്കുമ്പോള്‍ വിലക്കയറ്റം കൊണ്ട് നട്ടംതിരിയുന്ന സംസ്ഥാനത്തെ ജീവനക്കാരെ സര്‍ക്കാര്‍ ദ്രോഹിക്കുകയാണ് ചെയ്യുന്നത്. ലീവ് സറണ്ടര്‍ ആനുകൂല്യങ്ങള്‍ കഴിഞ്ഞ മൂന്നു വര്‍ഷങ്ങളിലായി മരവിപ്പിച്ചിരിക്കുന്നു.

അതിനാല്‍ സംസ്ഥാന ജീവനക്കാര്‍ക്ക് ലഭിക്കേണ്ട ക്ഷാമബത്ത കുടിശ്ശിക അടിയന്തരമായി അനുവദിക്കുവാനും തടഞ്ഞുവെച്ച ലീവ് സറണ്ടറും സര്‍ക്കാര്‍ ഉത്തരവിലൂടെ നീട്ടിവച്ച ശമ്പളപരിഷ്‌കരണ കുടിശ്ശികയും അടിയന്തരമായി പുനഃസ്ഥാപിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും കേരള എന്‍ജിഒ സംഘ് സംസ്ഥാന പ്രസിഡന്റ് ടി.എന്‍. രമേശ്, ജനറല്‍ സെക്രട്ടറി എ. പ്രകാശ് എന്നിവര്‍ ആവശ്യപ്പെട്ടു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by