ക്രിയേറ്റീവ് ഡയറക്ടർ പ്രശാന്ത് വർമ്മയുടെ ആദ്യ പാൻ ഇന്ത്യ ചിത്രമായ ‘ഹനു-മാൻ’നിൽ തേജ സജ്ജയാണ് നായകൻ. വരുന്ന സംക്രാന്തി ദിനത്തിലാണ് തിയറ്റർ റിലീസ് ചെയ്യാൻ തീരുമാനിച്ചിരിക്കുന്ന ചിത്രം ഇപ്പോൾ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകളിലാണ്. വലിയ രീതിയിലുള്ള വിഎഫ്‌എക്‌സ് ആവശ്യമുള്ള ഒരു സിനിമയാണ് ‘ഹനു-മാൻ’. ദസറ ദിനത്തിൽ എല്ലാവർക്കും ആശംസകൾ നേർന്നുകൊണ്ട് ചിത്രത്തിന്റെ പുതിയ പുറത്തുവിട്ടിരിക്കുകയാണ് നിർമ്മാതാക്കൾ. ഒരു വലിയ രാവണ പ്രതിമയുടെ പിന്നിൽ നിൽക്കുന്ന വിനയ് റായിയെ പോസ്റ്ററിൽ കാണാം. ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് ഉടൻ അറിയിക്കും.
തെലുങ്ക്, ഹിന്ദി, മറാത്തി, തമിഴ്, കന്നഡ, മലയാളം, ഇംഗ്ലീഷ്, സ്പാനിഷ്, കൊറിയൻ, ചൈനീസ്, ജാപ്പനീസ് തുടങ്ങിയ ഭാഷകളിലായി 2024 ജനുവരി 12 ന് ചിത്രം തിയറ്റർ റിലീസ് ചെയ്യും. സിനിമയുടെ ആശയം സാർവത്രികമായതിനാൽ, ലോകമെമ്പാടും മികച്ച പ്രകടനം കാഴ്ചവയ്‌ക്കാൻ സാധ്യതയുണ്ട്. വിനയ് റായി വില്ലനായും വരലക്ഷ്മി ശരത്കുമാർ സുപ്രധാന വേഷത്തിലും എത്തുന്ന ഈ ചിത്രത്തിൽ തേജ സജ്ജയുടെ നായികയായെത്തുന്നത് അമൃത അയ്യരാണ്. ഗെറ്റപ്പ് ശ്രീനു, സത്യ, രാജ് ദീപക് ഷെട്ടി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പ്രൈംഷോ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ കെ നിരഞ്ജൻ റെഡ്ഡിയാണ് ചിത്രം നിർമ്മിക്കുന്നത്. ശ്രീമതി ചൈതന്യയാണ് ചിത്രം അവതരിപ്പിക്കുന്നത്.
അസ്രിൻ റെഡ്ഡി എക്സിക്യൂട്ടീവ് പ്രൊഡ്യൂസറും വെങ്കട്ട് കുമാർ ജെട്ടി ലൈൻ പ്രൊഡ്യൂസറും കുശാൽ റെഡ്ഡി അസോസിയേറ്റ് പ്രൊഡ്യൂസറുമായി എത്തുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ശിവേന്ദ്ര നിർവ്വഹിക്കും. ഗൗരഹരി, അനുദീപ് ദേവ്, കൃഷ്ണ സൗരഭ് എന്നിവർ ചേർന്ന് സംഗീതം പകരുന്ന ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ ശ്രീനാഗേന്ദ്ര തങ്കാലയാണ്. തിരക്കഥ: സ്‌ക്രിപ്റ്റ്‌സ്‌വില്ലെ, എഡിറ്റർ: എസ് ബി രാജു തലാരി, കോസ്റ്റ്യൂം ഡിസൈനർ: ലങ്ക സന്തോഷി, പിആർഒ: ശബരി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: