ടെസ അവീവ് : ഈ മാസം ഏഴിന് ഗാസയിൽ നിന്നും ഇസ്രായേലിലേക്ക് കടന്നു കയറി ആക്രമണം നടത്തിയ ഹമാസ് ഭീകരരുമായി ഏറ്റുമുട്ടുന്ന ഇസ്രായേലിന് പിന്തുണയുമായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോൺ ടെൽ അവീവിലെത്തി. ഹമാസ് തീവ്രവാദികൾ ഇസ്രായേലിലേക്ക് ഇരച്ചുകയറി നടത്തിയ ആക്രമണത്തിൽ 1,400 ഓളം പേരാണ് കൊല്ലപ്പെട്ടത്. ഇെവരിൽ 30 ഫ്രഞ്ച് പൗരന്മാരും ഉണ്ടായിരുന്നു.
ഹമാസ് ആക്രമണത്തിൽ കൊല്ലപ്പെടുകയോ ഗാസയിൽ ബന്ദികളാക്കപ്പെടുകയോ ചെയ്ത ഫ്രഞ്ച്, ഫ്രഞ്ച്-ഇസ്രായേൽ പൗരന്മാരുടെ കുടുംബങ്ങളെ ടെൽ അവീവിൽ അദ്ദേഹം കാണും. ഏഴ് ഫ്രഞ്ച് പൗരന്മാരെ കുറിച്ച് ഇപ്പോഴും വിവരമില്ല .ഇസ്രായേലിൽ നിന്നുളള 200-ലധികം ആളുകളെ ഹമാസ് ബന്ദികളാക്കിയതായി സ്ഥിരീകരിച്ചു.
ഇസ്രയേലും ഇറാൻ പിന്തുണയുള്ള ലെബനനിലെ ഹിസ്ബുള്ളയും തമ്മിലുളള ഏറ്റുമുട്ടൽ ഒഴിവാക്കാനും ഫ്രഞ്ച് പ്രസിഡന്റ് ലക്ഷ്യമിടുന്നു,യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, ജർമ്മൻ ചാൻസലർ ഒലാഫ് ഷോൾസ്, ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനാക്, ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി എന്നിവർനേരത്തേ ഇസ്രായേൽ സന്ദർശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: