ന്യൂദല്‍ഹി: ഇസ്രയേല്‍ എംബസിയിലേക്ക് വീണ്ടും എസ്എഫ്ഐ പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. അറസ്റ്റിലായ നേതാക്കളെ പൊലീസ് ദല്‍ഹിയിലെ അതിര്‍ത്തി മേഖലകളിലെ പൊലീസ് സ്റ്റേഷനുകളിലേക്ക് മാറ്റി.
ഇസ്രയേല്‍-പലസ്തീന് വിഷയത്തില്‍ ഇന്ത്യ കാലങ്ങളായി സ്വീകരിച്ച നിലപാട് തുടരണം എന്ന് ആവശ്യപ്പെട്ട് പാലസ്തീനെ പിന്തുണച്ചാണ് എസ് എഫ് ഐയുടെ പ്രകടനം .കൂടുതല്‍ പൊലീസുകാരെയും അര്‍ധസൈനിക വിഭാഗങ്ങളെയും സ്ഥലത്ത് വിന്യസിച്ചു. പ്രദേശത്ത് നിരോധനജ്ഞയും പ്രഖ്യാപിച്ചു.
കഴിഞ്ഞ ദിവസം മാര്‍ച്ചിന് അനുമതി തേടിയിരുന്നെങ്കിലും പൊലീസ് അനുവദിച്ചില്ല. പ്രദേശത്ത് പൊലീസ് സുരക്ഷ ശക്തിപ്പെടുത്തിയിട്ടുണ്ട്.
ഇസ്രയേല്‍ എംബസി സ്ഥിതി ചെയ്യുന്ന എപിജെ അബ്ദുള്‍ കലാം റോഡിന്റെ ഇരുവശത്തും ബാരിക്കേഡുകള്‍ സ്ഥാപിച്ച് ഗതാഗതം നിരോധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: