എറണാകുളം: കാക്കനാട് ഹോട്ടലില്‍ ഷവര്‍മ കഴിച്ച യുവാവ് അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍. കോട്ടയം സ്വദേശി രാഹുല്‍ ആര് നായരാണ് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായത്.
കഴിഞ്ഞ ബുധനാഴ്ച ഷവര്‍മ കഴിച്ച രാഹുല്‍ വെന്റിലേറ്ററിലാണ്. ബുധനാഴ്ച മുതല്‍ ആരോഗ്യപ്രശ്നങ്ങള്‍ തുടങ്ങിയിരുന്നു.
ഹൃദയാഘാതം ഉണ്ടായ രാഹുലിന്റെ വൃക്കകളും തകരാറിലായി. ഷവര്‍മ കഴിച്ചതിന് ശേഷം ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായെന്ന് യുവാവ് ഡോക്ടറോട് പറഞ്ഞത് പ്രകാരം ആശുപത്രിയില്‍ നിന്ന് വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.
സംഭവത്തെ തുടര്‍ന്ന് ഷവര്‍മ വിറ്റ ഹോട്ടല്‍ അടച്ചുപൂട്ടാന്‍ തൃക്കാക്കര നഗരസഭ നിര്‍ദേശം നല്കി. കൂടുതല്‍ പരിശോധനയ്ക്കായി സാമ്പിളുകള്‍ ലാബിലേക്ക് അയച്ചു. ഹോട്ടലില്‍ പരിശോധന തുടരുമെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി.
വിഷയത്തില്‍ ആരോഗ്യമന്ത്രി വിശദീകരണം തേടി .സംഭവം അന്വേഷിച്ച് അടിയന്തരമായി റിപ്പോര്‍ട്ട് നല്കാന് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: