തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകള്‍ നികുതി അടച്ചെന്ന് ജി എസ് ടി കമ്മീഷണര്‍ പറഞ്ഞെന്നും അത് ഏത് തീയതിയില്‍ അടച്ചാല്‍ നിങ്ങള്‍ക്കെന്താ പ്രശ്നമെന്നും മാത്യു കുഴല്‍നാടനോട് ചോദിച്ച് എ കെ ബാലന്. കമ്പനിയ്ക്ക് വേണ്ടി വീണ വാങ്ങിയത് മാസപ്പടിയല്ലെന്നും കൃത്യമായ തുക ജിഎസ്ടി അടച്ചിട്ടുണ്ടെന്നും വന്നുകഴിഞ്ഞാല്‍ മാത്യു കുഴല്നാടന് ഉന്നയിച്ച ആരോപണങ്ങള്‍ എല്ലാം തെറ്റാണെന്ന് സ്വയം ബോധ്യപ്പെടുന്നതിന് എന്താണ് പ്രശ്നമെന്ന് എകെ ബാലന് ചോദിച്ചു.
മുഖ്യമന്ത്രിയോടും കുടുംബത്തോടും മാപ്പ് പറയുന്നതിന് പകരം മാത്യു കുഴല്നാടന് വീണിടം വിദ്യയാക്കുന്നുവെന്ന് എ.കെ. ബാലന് കുറ്റപ്പെടുത്തി. പൊതുസമൂഹത്തെ വീണ്ടും തെറ്റിദ്ധരിപ്പിക്കുന്നു.മുഖ്യമന്ത്രിയെ അനാവശ്യമായി വലിച്ചിഴച്ചു.
മാത്യു കുഴല്നാടന് ഉന്നയിച്ച ആരോപണങ്ങള്‍ക്കെല്ലാം മറുപടി പറഞ്ഞെന്നും ബാലന് പറഞ്ഞു.
മുഖ്യമന്ത്രിയുടെ മകള്‍ മാസപ്പടി വാങ്ങിയതാണ് പ്രധാന കാര്യമെന്ന് നേരത്തേ മാത്യു കുഴല്നാടന് പറഞ്ഞിരുന്നു. സേവനം നല്‍കാതെ മാസപ്പടി വാങ്ങിയത് ഗുരുതര തെറ്റാണ്. വീണയുടെ കമ്പനിയായ എക്സാലോജിക് ജി എസ് ടി രജിസ്ട്രേഷന് എടുക്കും മുമ്പ് എങ്ങനെയാണ് നികുതി അടച്ചതെന്ന് ധനമന്ത്രി വ്യക്തമാക്കണമെന്നും മാത്യു കുഴല്‍ നാടന്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിക്ക് സേവനം നല്‍കാതെ തന്നെ സി എം ആര് എല്‍ കമ്പനി പണം നല്‍കിയത് കോഴയാണെന്നും വിവാദമായപ്പോള്‍ നികുതി അടച്ച് കളം മാറ്റാന്‍ നോക്കുകയാണെന്നും മാത്യു കുഴല്‍ പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: