ബെംഗളൂരു: പരീക്ഷ എഴുതാന്‍ എത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഹിജാബ് ധരിക്കാന്‍ അനുമതി നല്കി കര്‍ണാടക സര്‍ക്കാര്‍. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെയും സംസ്ഥാന വിദ്യാഭ്യാസ മന്ത്രി എം.സി.സുധാകറിന്റെയും നേതൃത്വത്തില്‍ നടന്ന അവലോകന യോഗത്തിലാണ് തീരുമാനം.
ഹിജാബ് ധരിച്ച് പരീക്ഷയെഴുതുന്ന കാര്യത്തില്‍ വിവാദമുണ്ടാക്കാനാണ് ആളുകള്‍ ശ്രമിക്കുന്നതെന്നും, ആശയക്കുഴപ്പം സൃഷ്ടിക്കാനാണ് ചിലര്‍ അവിടെയുള്ളതെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.
എല്ലാവരുടെയും സ്വാതന്ത്ര്യം കണക്കിലെടുത്താണ് ഞാന്‍ നടപടികള്‍ സ്വീകരിച്ചത്. പരീക്ഷാര്‍ത്ഥികള്‍ക്ക് ഇഷ്ടമുള്ള വസ്ത്രം ധരിച്ച് പരീക്ഷ എഴുതാം. നിലവില്‍ ഹിജാബ് ധരിച്ച് നീറ്റ് പരീക്ഷ എഴുതാന്‍ അനുമതിയുണ്ടെന്നും സുധാകര്‍ വ്യക്തമാക്കി.
ഹിജാബ് ധരിച്ച വിദ്യാര്‍ത്ഥികളോട് പരീക്ഷ ആരംഭിക്കുന്നതിന് ഒരു മണിക്കൂര്‍ മുമ്പെങ്കിലും പരീക്ഷാ കേന്ദ്രത്തില്‍ ഹാജരാകാന്‍ ആവശ്യപ്പെടുമെന്നും അദ്ദേഹം ഉറപ്പുനല്‍കി. വിദ്യാര്‍ത്ഥികളെ സമഗ്രമായി പരിശോധിക്കും. ഒരു തരത്തിലുമുള്ള കള്ളതനങ്ങള് അനുവദിക്കില്ല.
#WATCH | Bengaluru: Karnataka Higher Education Minister Dr MC Sudhakar says, "I think that the people who are protesting should verify the guidelines of the NEET exam. I don't know why are they making an issue out of this…People are allowed to wear hijabs…" pic.twitter.com/sJMgnkeZ0f
— ANI (@ANI) October 23, 2023
ഇത് നീറ്റ് പ്രവേശന പരീക്ഷയില്‍ പോലും അനുവദനീയമാണെന്നും അദ്ദേഹം പറഞ്ഞു. 2022 ജനുവരിയില്‍ ഉഡുപ്പിയിലെ ഗവണ്മെന്റ് പിയു കോളേജ് ഹിജാബ് ധരിച്ച പരീക്ഷക്കെത്തിയ ആറ് പെണ്‍കുട്ടികളെ പ്രവേശിപ്പിക്കുന്നത് തടഞ്ഞുവെന്നാരോപിച്ചാണ് ഹിജാബ് വിഷയം പൊട്ടിപ്പുറപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: