കരുനാഗപ്പള്ളി: ഡോക്ടര്‍ ഹെഡ്ഗേവാറിന്റെ സ്വപ്നം സാക്ഷാത്കരിച്ചു കൊണ്ട് ഭാരതം ലോകത്തിന് മാതൃകയായി വളര്‍ന്നു കഴിഞ്ഞുവെന്ന് ആര്‍എസ്എസ് പ്രാന്ത കാര്യവാഹ് പി.എന്‍. ഈശ്വരന്. തഴവ ശ്രീകൃഷ്ണസ്വാമി ക്ഷേത്ര മൈതാനത്ത് നടന്ന കൊല്ലം ഗ്രാമ ജില്ലാ വിജയദശമി ആഘോഷത്തിന്റെ സമാപന പരിപാടിയില്‍ വിജയദശമി സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.
സാമ്പത്തികവും സൈനികവും ബഹിരാകാശവും ഉള്‍പ്പെടെ എല്ലാ മേഖലകളിലും സ്വാശ്രയത്വം കൈവരിച്ച് ജനങ്ങളില്‍ സ്വാഭിമാനബോധം വളര്‍ത്തിയിരിക്കുന്നു. രാജ്യത്തെ ഒന്നിപ്പിക്കുന്ന വിജയദശമി കശ്മീരം മുതല്‍ കന്യാകുമാരിവരെ എല്ലാ ദേശത്തും ആഘോഷിക്കുന്നു. നിരവധി വര്‍ഷങ്ങള്‍ക്കു ശേഷം കശ്മീരിലെ ശാരദാദേവി ക്ഷേത്രത്തിലും വിജയദശമി ആഘോഷിക്കുന്നു. രാമജന്മഭൂമിയില്‍ ശ്രീരാമദേവന്റെ ക്ഷേത്രം ഉയരുന്നു. ജനങ്ങള്‍ക്ക് സ്വതന്ത്രമായി ചിന്തിക്കാനും പ്രവര്‍ത്തിക്കാനും കഴിയുന്ന അവസ്ഥയിലേക്ക് ഭാരതം എത്തി. ദേശസ്നേഹികളെ സംഘടിപ്പിച്ച് സ്വാതന്ത്യത്തിന്റെ 100-ാം വര്‍ഷത്തെ അമൃതകാലത്തില്‍ എത്തിക്കാനുള്ള ശ്രമമാണ് ആര്‍എസ്എസ് നടത്തി വരുന്നത്.
ഭീകര പ്രവര്‍ത്തനങ്ങളെ വിട്ടുവീഴ്ചയില്കൂടി പരിഹരിക്കാന്‍ കഴിയില്ല. അവര്‍ക്ക് പിന്തുണ നല്കുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടി രാഷ്ര്ടത്തെ ശിഥിലമാക്കുന്ന പ്രവര്‍ത്തിയാണ് ചെയ്യുന്നതെന്നും പി.എന്‍. ഈശ്വരന് പറഞ്ഞു.
റിട്ട. റീജിയണല്‍ ലേബര്‍ കമ്മിഷണര്‍ എം.സി. വിജയകുമാര്‍ അധ്യക്ഷത വഹിച്ചു. ആര്‍എസ്എസ് ജില്ലാ സംഘചാലക് ആര്.മോഹനന്, കാര്യവാഹ് ജി.ജയറാം, എ.രതീഷ് എന്നിവര്‍ സംസാരിച്ചു. വൈകിട്ട് മൂന്നിന് മാലുമേല്‍ ക്ഷേത്ര മൈതാനിയില്‍ നിന്നും, മണപ്പള്ളി അഴകിയ കാവ് ക്ഷേത്രത്തില്‍ നിന്നും ആരംഭിച്ച പഥസഞ്ചലനം അരമത്തുമഠം ജങ്ഷനില്‍ സംഗമിച്ച് തഴവ ശ്രീകൃഷ്സ്വാമീക്ഷേത്ര മൈതാനിയില്‍ സമാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: