ഭോപ്പാല്‍: മോദിയുടെ പ്രസംഗത്തില്‍ തന്നെ മധ്യപ്രദേശിന്റെ മക്കളില്‍ ഒരാളെന്ന് വിശേഷിപ്പിച്ചതിന് നന്ദി പറഞ്ഞ് സരോദ് വാദകന്‍ അംജത് അലി ഖാന്. ശനിയാഴ്ട മധ്യപ്രദേശിലെ ഗ്വാളിയോറില്‍ സിന്ധ്യ സ്കൂളിന്റെ 125ാം വാര്‍ഷികാഘോഷത്തില്‍ പങ്കെടുത്തു സംസാരിക്കവേ ആണ് മോദി ഗ്വാളിയോറിന്റെ മണ്ണില്‍ നിന്നും ഉയര്‍ന്നു വന്ന പ്രതിഭകളില്‍ ഒരാളായി സരോദ് വാദ വിദഗ്ധന്‍ അംജത് അലി ഖാന്റെ പേര് പരാമര്‍ശിച്ചത്.
I feel spiritually uplifted when I think that I was born in Madhya Pradesh, in the same town where the saint musician Tansen was born. My deepest gratitude to the Honorable Prime Minister Shri Narendra Modi ji for mentioning me as one of the sons of Madhya Pradesh. @narendramodi pic.twitter.com/uJDssDFxnW
— Amjad Ali Khan (@AAKSarod) October 22, 2023
മോദിയുടെ പ്രസംഗത്തിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ടാണ് അംജത് അലിഖാന് സമൂഹമാധ്യമമായ എക്സില്‍ തന്റെ നന്ദി അറിയിച്ചിരിക്കുന്നത്. മോദി ഈ പ്രസംഗത്തില്‍ ഗ്വാളിയോറില്‍ നിന്നുള്ള പ്രതിഭകളെ ഓര്‍മ്മിക്കുകയായിരുന്നു ഇക്കൂട്ടത്തില്‍ മോദി ഋഷി ഗോള്പാ, സംഗീത സാമ്രാട്ടായ താന്സെന്, മഹദ് ജി സിന്ധ്യ, രാജാമതാ വിജയരാജെ സിന്ധ്യ, അടല്‍ ബിഹാരി വാജ് പേയി മുതല്‍ അംജത് അലിഖാന് വരെ ഗ്വാളിയോറിന്റെ മണ്ണ് എ്പോഴും മറ്റുള്ളവരെ പ്രചോദിപ്പിക്കുന്നവരെ സൃഷ്ടിച്ചുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.
അംജത് അലി ഖാന്റെ ഈ ട്വീറ്റിനോട് മൂന്ന് ലക്ഷം പേരാണ് പ്രതികരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: