ന്യൂദല്‍ഹി: പുരാതനമായ അറിവിനെ ആധുനിക സൈനിക രീതി ശാസ്ത്രങ്ങളുമായി സമന്വയിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള സൈനിക പദ്ധതി ,ഉദ്ഭവിന് തുടക്കമായി. പ്രതിരോധ മന്ത്രി രാജാനാഥ് സിംഗ് ഉദ്ഘാടനം നിര്‍വഹിച്ചു.
കരസേനയുടെയും യുണൈറ്റഡ് സര്‍വീസ് ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് ഇന്ത്യയുടെയും സംയുക്ത സഹകരണത്തിലാണ് പ്രൊജക്റ്റ് ഉദ്ഭവ് നടപ്പിലാക്കുന്നത്. രാജ്യത്തിന്റെ പുരാതന തന്ത്രപരമായ വിദ്യകള്‍ സമകാലിക സൈനിക രംഗത്തേക്ക് സംയോജിപ്പിക്കുന്നതിലൂടെ തദ്ദേശീയ സംവിധാനങ്ങള്‍ പ്രോത്സാഹിപ്പിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്.
ദല്‍ഹിയില്‍ നടന്ന ഇന്ത്യന്‍ സൈനിക പൈതൃകോത്സവവും കഴിഞ്ഞ ദിവസം പ്രതിരോധ മന്ത്രി ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി രാജ്യത്തിന്റെ സുരക്ഷയില്‍ സായുധ സേനയുടെ സമാനതകളില്ലാത്ത ധീരതയും അമൂല്യമായ പങ്കും പ്രകടിപ്പിക്കുന്ന ഇന്ത്യന്‍ സൈനിക പൈതൃകോത്സവം രാജ്യത്തെ യുവാക്കളെ പ്രചോദിപ്പിക്കുമെന്ന് ചടങ്ങില്‍ സംസാരിച്ച രാജ് നാഥ്‌സിംഗ് പറഞ്ഞു. ചര്‍ച്ച, കല, നൃത്തം, നാടകം, കഥ-പറച്ചില്‍, പ്രദര്‍ശനം എന്നിവയിലൂടെ ഇന്ത്യയുടെ സമ്പന്നമായ സൈനിക സംസ്‌കാരവും പൈതൃകവും ആഘോഷിക്കുകയാണ് രണ്ട് ദിവസത്തെ ഉത്സവം ലക്ഷ്യമിടുന്നത്.
സുരക്ഷ, തന്ത്രം, അന്താരാഷ്‌ട്ര ബന്ധങ്ങള്‍ എന്നിവയില്‍ ഇന്ത്യയും ലോകവുമായി ബന്ധപ്പെട്ട വിവിധ സമകാലിക വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനുള്ള വേദി കൂടിയാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: